പൃഥ്വിരാജിന്റെ മകള്‍ ആരെ പോലെ

പൃഥ്വിരാജിന്റെ മകള്‍ അലംകൃത രാജുവിനെ പോലെ ദേഷ്യക്കാരിയാണ്. കല്യാണത്തിന് മുമ്പ് അവളുടെ അച്ഛനും ദേഷ്യക്കാരനായിരുന്നെന്ന് സുപ്രിയ പറഞ്ഞു. കല്യാണം കഴിഞ്ഞതോടെ ദേഷ്യം കുറഞ്ഞു. ഇനി കുറേക്കൂടി കുറയും. മോള്‍ വികൃതി കാണിക്കുമ്പോള്‍ സുപ്രീയ ദേഷ്യപ്പെടാറുണ്ട്, പക്ഷെ രാജു സമാധാനിപ്പിക്കും. മകള്‍ക്ക് സങ്കടവും സന്തോഷവും വരുന്നതിലും ഇഷ്ടം ദേഷ്യം വരുന്നതാണെന്ന് രാജു പറഞ്ഞു. ശുദ്ധ ഹൃദയമുള്ളവര്‍ക്കേ പെട്ടന്ന് ദേഷ്യപ്പെടാന്‍ പറ്റൂ.
തങ്ങളുടെ ഒരാഗ്രഹവും മക്കളിലേക്ക് അടിച്ചേല്‍പ്പിക്കില്ലെന്ന് രാജു പറയുന്നു. പൃഥ്വിരാജിന്റെ പിതാവ് സുകുമാരനും അങ്ങനെയായിരുന്നു. ഓരോ കാര്യം ചെയ്യുമ്പോഴും അതിന്റെ ഭവിഷത്തുകള്‍ പറഞ്ഞുതരും തീരുമാനം എടുക്കേണ്ടത് താനായിരിക്കുമെന്നും രാജു പറഞ്ഞു. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊന്നും തന്റെ മാതാപിതാക്കള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. തന്റെ മക്കളെയും അങ്ങനെ വളര്‍ത്തണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
കഴക്കൂട്ടം സൈനിക് സ്‌കൂളിലാണ് രാജു പഠിച്ചത്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള കുട്ടികള്‍ അവിടെയുണ്ടായിരുന്നു. വലിയ ആഢംബരങ്ങളില്ലാത്ത ബാല്യമായിരുന്നു താരത്തിന്റേത്. മകളും അങ്ങനെ സാധാരണ ബാല്യത്തിലൂടെ കടന്ന് പോകണം. അവള്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ ഈ ലോകത്ത് കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്നതാണെന്ന ധാരണ ചെറുപ്പത്തിലേ ഉണ്ടാകണമെന്നും താരം പരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha