വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവശയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം..... താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അവശയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം..... താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.
കേസില്‍ താലൂക്ക് ആശുപത്രി താല്‍ക്കാലിക ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശി ദയാലാലാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി ദയാലാല്‍ യുവതിയുടെ ബന്ധുവെന്ന വ്യാജേന ആംബുലന്‍സില്‍ കയറി. ആംബുലന്‍സില്‍ വെച്ചും, പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പെണ്‍കുട്ടിക്ക് ബോധം വീണ്ടെടുത്തപ്പോള്‍, നഴ്സിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നഴ്സ് വിവരം മെഡിക്കല്‍ കോളജ് പൊലീസ് അധികൃതരെ അറിയിച്ചു. ഇതിനിടെ പ്രതി ദയാലാല്‍ ഇവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
" f a
https://www.facebook.com/Malayalivartha