ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം... യുവാവ് അറസ്റ്റില്‍

ഓയൂരില്‍ ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജില്‍ ജോബി ജോര്‍ജിനെ(29)യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കരിങ്ങന്നൂര്‍ സ്വദേശിനിയെ ഒന്നരമാസംമുമ്പാണ് ജോബി വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ജോബി ഭാര്യയുമായി വഴക്കുണ്ടാക്കുന്നതും എയര്‍ഗണ്‍ ചൂണ്ടി വധഭീഷണി മുഴക്കുന്നതും പതിവായിരുന്നു.
കഴിഞ്ഞദിവസം രാവിലെ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കഴുത്തില്‍ ഷാള്‍മുറുക്കി കൊല്ലാനായി ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha