ഗുലാം അലി കേരളത്തില്‍ പാടാനെത്തുന്നു

പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാവും ഗുലാം അലിയുടെ സംഗീത പരിപാടി അരങ്ങേറുക. സ്വരലയയാണ് കേരളത്തില്‍ ഗുലാം അലിയുടെ പരിപാട് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി മധ്യത്തോടെയാകും പരിപാടി നടക്കുക. തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
അടുത്തിടെ ശിവസേനയുടെയും മറ്റു ഹിന്ദു സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ, ലക്‌നോ എന്നീ നഗരങ്ങളില്‍ ഗുലാം അലി നിശ്ചയിച്ചിരുന്ന സംഗീത പരിപാടി ഉപേക്ഷിച്ചിരുന്നു. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാന്‍ ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ചു.
എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്ന കാര്യം ഇനി ആലോചിക്കേണ്ടി വരുമെന്നും ഗുലാം അലി പ്രതികരിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഗുലാം അലിയെ നേരത്തെ കേരളത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha