മുഖ്യമന്ത്രിക്ക് 5.5 കോടി കോഴ നല്കിയെന്ന് ബിജു രാധാകൃഷ്ണന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്കിയെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ് ബിജു മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മൂന്ന് തവണയായാണ് പണം കൈമാറിയത്. ആദ്യ ഘട്ടത്തില്‍ 5.10 കോടി രൂപ നല്‍കി. കമ്പനി ലാഭവിഹിതം 60:40 എന്ന രീതിയില്‍ വീതിച്ചെടുക്കാമെന്നായിരുന്നു ധാരണ. ബാക്കി തുക മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ടെനി ജോപ്പന്‍ എന്നിവര്‍ വഴിയാണ് നല്‍കിയതെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പാലക്കാടും ഇടുക്കിയിലും കാറ്റാടി പാടം തുങ്ങുന്നതിന് മുഖ്യമന്ത്രി തുക ആവശ്യപ്പെട്ടു.
എമര്‍ജിംഗ് കേരള പരിപാടിക്ക് തലേന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് കൂടിക്കാഴ്ചകളിലും ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു ബിജു മൊഴി നല്‍കിയിട്ടുണ്ട്. മാതൃഭൂമി ജീവനക്കാരന്‍ ശിവദാസനും മറ്റൊരാളും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. സലീം രാജുമായി വ്യക്തിപരമായ പ്രശ്‌നമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ഒന്നര കോടി ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ ഇതില്‍ ഒരു ഘടു കൈമാറി.
കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയവെ മുഖ്യമന്ത്രിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ജിക്കു മോന്റെയും ജോപ്പന്റെയും ഫോണ്‍ മുഖേനയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നത്. അറസ്റ്റിലായ ശേഷവും മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കോട്ടയം സ്വദേശി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha