ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിൽ രാജ്യത്ത് യുവാക്കൾക്ക് നല്ലൊരു ഭാവിയുണ്ട്; ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ യുവാക്കൾക്ക് വലിയ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സഹായകമാകും; യുവജനങ്ങൾക്ക് പ്രചോദനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിലെ യുവജനങ്ങൾക്ക് ധൈര്യവും അതുപോലെ തന്നെ പ്രചോദനം നൽകി പ്രധാനമന്ത്രിയുടെ ആ വാക്കുകൾ. ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ലെന്ന് പ്രധാനമന്ത്രി തുറന്നടിച്ചിരിക്കുകയാണ്. കായിക മേഖലയിൽ രാജ്യത്ത് യുവാക്കൾക്ക് നല്ലൊരു ഭാവിയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് . മാത്രമല്ല ടോപ്‌സ് അതായത് ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ യുവാക്കൾക്ക് വലിയ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സഹായകമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജയ്പൂർ മഹാഖേൽ എന്ന രാജസ്ഥാന്റെ കായിക പ്രതിഭകളുടെ ആഘോഷ നിറവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനുവരി 12-ന് ദേശീയ യുവജനദിനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കായിക മേളയ്‌ക്ക് ജയ്പൂരിൽ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിംഗ് വഴി ജയ്പൂർ കായിക മേള ഉദ്ഘാടനം ചെയ്തു അദ്ദേഹം.
അപ്പോഴായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ സംസാരിച്ചത്. കായിക മേളയിൽ സംസ്ഥാനത്തെ ആറായിരത്തിലധികം യുവാക്കളാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്ത് നിന്നുള്ള ലോക്സഭ എംപി രാജ്യവർദ്ധൻ സിംഗിന്റെ നേതൃത്വത്തിലാണ് കായിക മേള സജ്ജമാക്കിയിരിക്കുന്നത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. തൊഴിലായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയുമാണ് മഹാഖേൽ ലക്ഷ്യം വെയ്‌ക്കുന്നത്. യുവാക്കളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘ജയ്പൂർ മഹാഖേൽ’ നടത്തുന്നത്. ഈ വർഷത്തെ കായിക മേള കബഡി കേന്ദ്രീകരിച്ചാണ് .
https://www.facebook.com/Malayalivartha