വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല: നിശ്ചയിച്ച സമയത്ത് മിന്ന് ചാര്‍ത്തിയത് വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ....

വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല, യുവതിയെ പ്രദേശവാസിയായ പൊതു പ്രവർത്തകൻ വിവാഹം കഴിച്ചു. തലയോലപറമ്പ് സ്വദേശിയായ 29കാരൻ വിവാഹമുഹൂർത്ത സമയത്ത് എത്താതായതോടെ ചേർത്തല അരുക്കുറ്റിനടുവത്ത് നഗറിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്ന വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വിഷമവൃത്തത്തിലായി.
തുടർന്ന് പ്രദേശവാസിയായ പൊതുപ്രവർത്തകൻ യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധനായതോടെ പിരിമുറുക്കം അയഞ്ഞു. യുവതിയെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന യുവാവിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് തലയോലപറമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.
തലയോലപ്പറമ്പ് നദ്വത്ത് നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുമീർ വിവാഹം വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീർ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് പറയുകയായിരുന്നു. നദ്വത്ത് നഗർ കെ കെ പി ജെ ഓഡിറ്റോറിയത്തിൽ നടന്ന നിക്കാഹിന് ഷാജഹാൻ മൗലവി നേതൃത്വം നൽകി.
https://www.facebook.com/Malayalivartha