ശ്രീനാരായണ ഗുരു ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ നാടുവിട്ടേനെയെന്ന് ഗുരുപ്രസാദ് സ്വാമി

ശ്രീനാരായണ ഗുരു ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നാട് വിട്ടേനെയെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി പറയുന്നു. സ്വാമി ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളല്ല എസ്എന്‍ഡിപി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കയ്യിലെ പാവയെന്ന് സ്വാമി അഗ്‌നിവേശ് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ വികലമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ഗുരുപ്രസാദ് സ്വാമി കുറ്റപ്പെടുത്തി.
ശ്രീനാരായണ ഗുരു ചെയ്യരുതെന്നും പറയരുതെന്നും പറഞ്ഞ കാര്യങ്ങളാണ് എസ്എന്‍ഡിപി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ വീണു മരിച്ച നൗഷാദിനെതിരെ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്കു നേരെ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് എസ്എന്‍ഡിപിക്കെതിരെ ഗുരുപ്രസാദ് സ്വാമി സംസാരിച്ചത്. പരിപാടിക്കുശേഷം പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് എതിരായാണ് വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനമെന്നു കഴിഞ്ഞ ദിവസം സ്വാമി അഗ്‌നിവേശ് ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha