മനുഷ്യത്വവും ഈശ്വരവിശ്വസവും ഉണ്ടെങ്കിലേ വിജയിക്കാന്‍ സാധിക്കൂവെന്ന് രവി പിള്ള

ഒരു മനുഷ്യന് ആദ്യം ഉണ്ടായിരിക്കേണ്ടത് മനുഷ്യത്വവും ഈശ്വരവിശ്വാസവുമാണെന്ന് ബിസിനസ് ലോകത്ത് സഞ്ചരിക്കുന്ന പ്രശസ്ത ബിസിനസുകാരന്‍ രവിപിള്ള പറയുന്നു. മനസ് നന്നായാല്‍ മാത്രമേ ചെയ്യുന്ന ജോലിയില്‍ ഉയര്‍ച്ചയും ആത്മര്‍ത്ഥതയും ഉണ്ടാകുവെന്നും രവി പിള്ള പറയുന്നു. ബിസിനസ് ലോകത്തിന്റെ വേറിട്ട വഴിയിലൂടെ യാത്ര ചെയ്യുന്ന ഇദ്ദേഹത്തിന് തന്റെ വിജയഗാഥയെ കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
വേറിട്ട രീതിയില്‍ ചിന്തിക്കുക, എന്തിലും പുതുമ കൊണ്ട് വരിക ഇതാണ് രവി പിള്ളയുടെ ബിസിനസിലെയും ജീവിതത്തിലെയും രീതി. താന്‍ നല്ലൊരു ഈശ്വരവിശ്വാസിയാണെന്നും അദ്ദേഹം പറയുന്നു. ഈശ്വരന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് താന്‍ ഇതുവരെ എത്തിച്ചേര്‍ന്നതെന്നും രവി പിള്ള പറഞ്ഞു. എംബിഎ പഠിക്കാന്‍ കൊച്ചിയിലെത്തിയ കാലത്താണ് ഒരു ജ്യോത്സനെ കണ്ടത്. നിങ്ങളുടെ സ്ഥലം ഇവിടെയല്ല പടിഞ്ഞാറ് ഭാഗത്താണ് രാശി എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
അതായത് ഗള്‍ഫാണ് ഉദ്ദേശിച്ചത്. അത് വരെ ജോലി കിട്ടാത്തവര്‍ പോകുന്ന സ്ഥലമാണ് ഗള്‍ഫ് എന്നാണ് തെറ്റിദ്ധരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് യാത്ര തന്നെയായിരുന്നു തന്റെ വിജയത്തിന്റെ ആദ്യ ചുവട് എന്നും അദ്ദേഹം പറഞ്ഞു. ഭരണിയാണ് തന്റെ നക്ഷത്രം എന്നും തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് താന്‍ എല്ലാ പിറന്നാളും ആഘോഷിക്കുന്നതെന്നും രവി പിള്ള പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha