Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ബിബിസി ദേ കിടക്കുന്നു... ഇന്ത്യയേയും പ്രധാനമന്ത്രിയേയും ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്തിയ ബിബിസിയ്ക്ക് എട്ടിന്റെ പണി; മറ്റുള്ളവരുടെ കള്ളം കണ്ടുപിടിക്കുന്ന ബിബിസിയുടെ കള്ളം കണ്ടുപിടിക്കാനുറച്ച് ആദായ നികുതി വകുപ്പ്; ശക്തമായ നടപടികളിലേക്ക്

15 FEBRUARY 2023 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ഇന്ത്യയേയും പ്രധാനമന്ത്രിയേയും ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്തിയ ബിബിസി ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല. ഇന്ത്യ ഭരിക്കുന്ന നേതാവിന്റെ ശക്തി അറിഞ്ഞില്ല. എത്ര പറഞ്ഞിട്ടും ഡോക്യുമെന്ററി കാണിച്ച് വെല്ലുവിളിച്ചു. അവസാനം ബിബിസിയുടെ കള്ളക്കളി പുറത്താകുകയാണ്.

മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് ബിബിസി . ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി അറിയിച്ചു . ബിബിസിയുടെ പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി .

പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെടാന്‍ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന. ഇന്നലെ രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു

ദില്ലിയില്‍ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്. ഇന്നലെ രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥര്‍ മൂന്ന് കാറുകളിലായി ബിബിസിയുടെ മുംബൈ ഓഫീസില്‍ എത്തി. മുംബൈയില്‍ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ജീവനക്കാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികള്‍ക്ക് തിരികെ കൈമാറുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.

അക്കൗണ്ട്, ധനകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് രംഗത്തെത്തി . പരിശോധന ഭീഷണിപ്പെടുത്തലെന്ന് ഐഎഫ്‌ജെ വ്യക്തമാക്കി . ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ ആശങ്ക രേഖപ്പെടുത്തി NBDA യും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവര്‍ത്തനം തടയരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും NBDA പ്രസ്താവനയില്‍ പറഞ്ഞു

പരിശോധനയെക്കുറിച്ച് അറിയാമെന്നും ഇപ്പോള്‍ നിലപാട് പറയുന്നില്ലെന്നും അമേരിക്ക പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ലെന്ന് വാര്‍ത്താവിതരണമന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു.

ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പ് ബിബിസിയെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തു. കമ്പനിയുടെ അക്കൗണ്ട് ബുക്കുകലും പരിശോധിക്കുകയാണ്. നികുതി ക്രമക്കേടാണ് പരിശോധിക്കുന്നതെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററികള്‍ വിവാദമായതിന് പിന്നാലെയാണ് നടപടികളാരംഭിച്ചത്. ആദായനികുതി വകുപ്പിന്റെ നടപടിയുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുവെന്നും പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി ട്വീറ്റ് ചെയ്തു. ബിബിസിയിലെ ആദായ നികുതി വകുപ്പിന്റെ നടപടിയെ കോണ്‍ഗ്രസും എഡിറ്റേഴ്‌സ് ഗില്‍ഡും അപലപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ അഴിമതി സ്ഥാപനമാണ് ബിബിസിയെന്ന് ബിജെപി തിരിച്ചടിച്ചു.

നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ തുടരുമ്പോഴുള്ള റെയ്ഡ് പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (28 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (55 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (8 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (9 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends