പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ കെ.അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധന ഫലം

പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ കെ.അഞ്ജുശ്രീ പാര്‍വതി(19)യുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധന ഫലം.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അഞ്ജുശ്രീയുടെ ആന്തിരികാവയങ്ങളുടെ സാംപിള്‍ കോഴിക്കോട്ടെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മരണ കാരണം എലി വിഷമാണെന്ന് വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന അറിയിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയും പരേതനായ എ.കുമാരന്‍ നായരുടെയും കെ.അംബികയുടെയും മകളുമായ അഞ്ജുശ്രീ, ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
അതേസമയം വീട്ടില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണിലെ തിരച്ചില്‍രേഖകളും അടിസ്ഥാനമാക്കി അഞ്ജുശ്രീയുടെത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസെത്തിയിട്ടുണ്ടായിരുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha


























