തലസ്ഥാനത്തെ ബില്‍ഡറെ വഞ്ചിച്ച് അരക്കോടി രൂപ തട്ടിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസില്‍ 2 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്. സാക്ഷികളെ മാര്‍ച്ച് 2 ന് ഹാജരാക്കാന്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അന്ത്യശാസനം നല്‍കി തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി

തലസ്ഥാനത്തെ ബില്‍ഡറെ വഞ്ചിച്ച് അരക്കോടി രൂപ തട്ടിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസില്‍ 2 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്. സാക്ഷികളെ മാര്‍ച്ച് 2 ന് ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അന്ത്യശാസനം നല്‍കി.
ടീം സോളാര്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആര്‍.ബി.നായര്‍ എന്ന് ആള്‍മാറാട്ടം നടത്തിയ ബിജു രാധാകൃഷ്ണന്‍ (50) , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലക്ഷ്മി നായരെന്ന് ആള്‍മാറാട്ടം നടത്തിയ സരിത എസ്.നായര്‍ ( 41) എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന രണ്ട് പ്രതികള്‍. 4 സാക്ഷികളെ ഇതിനോടകം കോടതി വിസ്തരിച്ചിരുന്നു.
തലസ്ഥാന നഗരത്തിലെ കേശവദാസപുരം ഗ്രാന്റ് ടെക് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് എന്ന കെട്ടിട നിര്‍മാണ കമ്പനി എം. ഡിയും ഉടമയുമായ സലിം. എം. കബീറാണ് തട്ടിപ്പിനിരയായത്.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം കരസ്ഥമാക്കി ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വൈദ്യുതി ബോര്‍ഡിന്റെ അമിത ബില്‍ തുക കുറക്കാന്‍ ബില്‍ഡറുടെ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിട സമുച്ചയങ്ങളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോ. ആര്‍.ബി. നായരെന്നും ലക്ഷ്മി നായരെന്നും ആള്‍മാറാട്ടം നടത്തിയും വ്യാജ രേഖകള്‍ കാട്ടിയും തെറ്റിദ്ധരിപ്പിച്ച് സലിമില്‍ നിന്നും നാല്‍പ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി മാറിയെടുത്ത ശേഷം വാഗ്ദാനം ചെയ്ത സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കുകയോ പണം തിര്യെ നല്‍കുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
2009 ല്‍ സലിമിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കി 2013 ഒക്ടോബര്‍ 17 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി (കുറ്റകരമായ ഗൂഢാലോചന), 419 (ആള്‍മാറാട്ടം വഴി ചതിക്കല്‍) , 420 ( വഞ്ചന ) , 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിര്‍മ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം ) , 472 (കപടാനുകരണം നടത്തി ഉണ്ടാക്കിയ മുദ്ര കൈവശം വെക്കല്‍) , 34 ( കൂട്ടായ്മ) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് വിചാരണ നടക്കുന്നത്.
"
https://www.facebook.com/Malayalivartha


























