1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസില്‍ പ്രതികളായ ആര്യനാട് ശ്യാമും കൂട്ടാളി ഉഷയും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്...

1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസില്‍ പ്രതികളായ ആര്യനാട് ശ്യാമും കൂട്ടാളി ഉഷയും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ജൂണ്‍ 20 ന് രണ്ടു പ്രതികളും ഹാജരാകാന്‍ ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു. വധശ്രമം , സ്പിരിറ്റ് കടത്ത് ഉള്‍പ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ ഒന്നാം പ്രതി ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
ശ്യാമിനെതിരെ കള്ളനോട്ട് കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ 2019 മുതല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ പ്രതിയുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടു കെട്ടി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാന്‍ വില്ലേജ് ഓഫീസര്‍മാരോടും കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫീസര്‍മാര്‍ ജപ്തി നടപടി റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 പ്രകാരമായിരുന്നു കോടതി നടപടി. നടപടികള്‍ പുരോഗമിക്കവേ ശ്യാം 2020 നവംബറില്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
നെടുമങ്ങാട് വെള്ളനാട് വില്ലേജില്‍ കന്യാരുപാറ പ്രദീജ ഭവനില്‍ നിന്നും അതിയന്നൂര്‍ വില്ലേജില്‍ റസ്സല്‍പുരം ശാന്തിപുരം കാറത്തല ശ്യാം നിവാസ് വീട്ടില്‍ കുട്ടപ്പന്‍ മകന്‍ ആര്യനാട് ശ്യാം എന്നും റിജു എന്നും വിളിക്കുന്ന ശ്യാം കുമാര്‍ (38) , ആറ്റിപ്ര കുളത്തൂര്‍ കുഴിവിളാകത്ത് വീട്ടില്‍ നിന്നും പട്ടം പൊട്ടക്കുഴി തേക്കുംമൂട് മൂന്നു നില ഫ്‌ലാറ്റില്‍ ' ഡ്രീം ടച്ച് ' എന്ന സ്ഥാപനം നടത്തുന്ന ഉഷ എന്ന ഉഷേന്ദ്ര മണി ( 48 ) എന്നിവരാണ് കള്ളനോട്ട് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
2010 നവംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടം വാര്‍ഡില്‍ പൊട്ടക്കുഴി തേക്കുംമൂട് ' ഡ്രീം ടച്ച് 'സ്ഥാപനം പ്രവര്‍ത്തിക്കുന്ന 3 നില ഫ്‌ലാറ്റിന്റെ കാര്‍ പോര്‍ച്ചിലും മുറ്റത്തുമായി നിര്‍ത്തിയിട്ടിരുന്ന കെ എല്‍ - 20 ബി 6110 നമ്പര്‍ മാരുതി ആള്‍ട്ടോ കാറിലും കെ എല്‍ - ഛ1 റ്റി 1135 എന്ന ടെമ്പററി രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച മാരുതി റിറ്റ്‌സ് കാറിലും സൂക്ഷിച്ചിരുന്നതായ കള്ളനോട്ടുകളും നിര്‍മ്മാണ സാമഗ്രികളും മെഡിക്കല്‍ കോളേജ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
പ്രതികള്‍ക്ക് ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കപടാനുകരണം നടത്തി വ്യാജമായി നിര്‍മ്മിച്ച് വിനിമയം നടത്തി അന്യായമായി ധനം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ആലോചിച്ചുറച്ച് നിര്‍മ്മിച്ച 500 രൂപയുടെ 70 ഉം , 100 രൂപയുടെ 158 ഉം ഉള്‍പ്പെടെ 50,800 രൂപയുടെ വ്യാജ കറന്‍സി നോട്ടുകളും ഭാഗികമായി പ്രിന്റ് ചെയ്ത 100 രൂപയുടെ 118 കറന്‍സി നോട്ടുകളും , 500 രൂപയുടെ 80 കറന്‍സി നോട്ടുകളും ഉള്‍പ്പെടെ ആകെ 1,02,600 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും അവയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതും , തുടര്‍ന്നുള്ള നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്നതിലേക്ക് ലക്ഷ്യം വച്ചും സ്‌കാനറുകള്‍ , കടലാസ്സുകള്‍ , മഷി , കട്ടിംഗ് ബ്ലേഡ് , പ്രിന്റര്‍ , ടോണര്‍ മുതലായവ സൂക്ഷിച്ച് ശിക്ഷാര്‍ഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സജി ശങ്കര്‍ ആണ് ഫ്‌ലാറ്റ് റെയ്ഡ് ചെയ്ത് വ്യാജ കറന്‍സികളും നിര്‍മ്മാണ സാമഗ്രികളും മറ്റും പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ശ്യാംലാല്‍ ഏറ്റെടുത്തു. എന്നാല്‍ ഉന്നത ഇടപെടല്‍ കാരണം പ്രതികളെ അറസ്റ്റ് ചെയ്യാതെ 6 മാസം ഒളിവില്‍ കഴിഞ്ഞ ശ്യാമിന് 2011 ഏപ്രില്‍ 11ന് കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കി. കൂടാതെ കള്ളനോട്ട് കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ കൗണ്ടര്‍ ഫീറ്റ് വിംഗിന് കൈമാറണമെന്ന ഡി ജി പി യുടെ സര്‍ക്കുലര്‍ നിലവിലിരിക്കേ ആയതിന് വിപരീതമായി അന്വേഷണം മറ്റാര്‍ക്കും കൈമാറാതെ സ്വന്തം പേരില്‍ നിലനിര്‍ത്തി. തുടര്‍ അന്വേഷണത്തിന്റെ പേരില്‍ ഏപ്രില്‍ 18 ന് ശ്യാമിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ട് സി ഐ: റ്റി. ശ്യാംലാല്‍ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി.
കോടതി ഏപ്രില്‍ 25 വരെ പ്രതിയെ തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടു. പ്രതി കൃത്യത്തിനുപയോഗിച്ച പ്രിന്റര്‍ , ടോണര്‍ , സ്‌കാനര്‍ , മഷി എന്നിവയുടെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ സിഐ വ്യക്തമാക്കി.
പ്രതിയെ സഹായിച്ച മറ്റുള്ളവര്‍ , നോട്ട് ക്രയ വിക്രയം നടത്തിയ സ്ഥലങ്ങള്‍ , ശ്യാം വിളപ്പില്‍ വില്ലേജില്‍ മലയിന്‍കീഴ് സന്തോഷ് കുമാര്‍ എന്ന പേരില്‍ വാടകക്ക് എടുത്തു താമസിച്ച വീട്ടില്‍ നിന്നു ശേഖരിച്ച ഫിംഗര്‍ പ്രിന്റും പ്രതിയുടെ ഫിംഗര്‍ പ്രിന്റുമായുള്ള ഒത്തു നോക്കല്‍ , മറ്റു പ്രതികളുടെ പങ്ക് എന്നിവയെല്ലാം വ്യക്തമാകണം. നെയ്യാറ്റിന്‍കര , മുള്ളറ വിള , വണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടു പോകേണ്ടതുണ്ടെന്നും കോടതിയില്‍ ബോധിപ്പിച്ചു. ഇവയെല്ലാം ചെയ്യുന്നതിനായാണ് 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ശ്യാമിനെ കോടതി വിട്ടു നല്‍കിയത്.
എന്നാല്‍ രണ്ടു പ്രതികളില്‍ മാത്രം അന്വേഷണം ചുരുക്കി മെഡിക്കല്‍ കോളേജ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2009 ആഗസ്റ്റ് 13 ന് ആര്യനാട്ടിലൂടെ ലോറിയില്‍ 5,320 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസില്‍ ശ്യാം ഒന്നാം പ്രതിയാണ്. നെടുമങ്ങാട് സ്റ്റേഷന്‍ പരിധിയിലും അബ്കാരി കേസ് പ്രതിയാണ് ശ്യാം.
" fr
https://www.facebook.com/Malayalivartha


























