ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍....

ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ (62) ഭാര്യ മിനി (53) മകന്‍ ആദര്‍ശ് (18) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനത്തിലുള്ളത്
ചൊവ്വാഴ്ച രാത്രി ഇവരെ അന്വേഷിച്ചെത്തിയ ആള്‍ കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സമീപം താമസിക്കുന്ന ബന്ധുക്കള്‍ എത്തി പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് കണ്ടത്.
ആദര്‍ശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനോട് ചേര്‍ന്ന് മോഹനന്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ആദര്‍ശ് കാറളം വി.എച്ച്.എസ്.ഇ.യിലെ പ്ലസ്ടൂ വിദ്യാര്‍ഥിയാണ്. ദമ്പതിമാരുടെ മകള്‍ മിഷ ഭര്‍ത്താവിനോടൊപ്പം വിദേശത്താണുള്ളത്.
"
https://www.facebook.com/Malayalivartha


























