Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്ന കടുത്ത നിലപാടിലേക്ക് കേന്ദ്ര ഏജൻസികൾ നീങ്ങുന്നതായിട്ടാണ് പുറത്തു വരുന്ന സൂചനകൾ എല്ലാം..കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയും രേഖപ്പെടുത്തേണ്ടി വരുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിലപാട്...എന്നാൽ, ഇത്തരം എന്ത് കടുത്ത നിലപാടുകളും സംസ്ഥാനത്ത് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് സാധ്യത... ഒരു കള്ളക്കടത്തു കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ സാഹസത്തിന് കേന്ദ്ര ഏജൻസികൾ, മുതിർന്നാൽ രാഷ്ട്രീയപരമായി മാത്രമല്ല പ്രത്യാഘാതമുണ്ടാകുക എന്നാണ് സി.പി.എം കേന

19 FEBRUARY 2023 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് തുറന്നു വിട്ട ഭൂതമിപ്പോൾ ഇവിടെ കിടന്നു വിലസുകയാണ്..ആരുടെയൊക്കെ ഉറക്കമാണ് എന്നുള്ളത് നമ്മൾ ഇവിടെ കാണുന്നുണ്ട്..പക്ഷെ പണ്ട് സ്വപ്നയുടെ വാക്ക് കേട്ട് പ്രതിപക്ഷങ്ങൾ ഇവിടെ കുറെ സമരം നടത്തിയിട്ട് , അതിൽ പിന്നിട് കഴമ്പില്ലെന്ന് കണ്ടതോടെ പിന്നെ ആ ഭാഗത്തേക്ക് വന്നിട്ടില്ല, പിന്നെ അതിനു ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വപ്ന രംഗ പ്രേവേശനം നടത്തുന്നത്..സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്ന കടുത്ത നിലപാടിലേക്ക് കേന്ദ്ര ഏജൻസികൾ നീങ്ങുന്നതായിട്ടാണ് പുറത്തു വരുന്ന സൂചനകൾ എല്ലാം.. കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയും രേഖപ്പെടുത്തേണ്ടി വരുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിലപാട്. എന്നാൽ, ഇത്തരം എന്ത് കടുത്ത നിലപാടുകളും സംസ്ഥാനത്ത് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് സാധ്യത.

ഒരു കള്ളക്കടത്തു കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ സാഹസത്തിന് കേന്ദ്ര ഏജൻസികൾ മുതിർന്നാൽ രാഷ്ട്രീയപരമായി മാത്രമല്ല പ്രത്യാഘാതമുണ്ടാകുക എന്നാണ് സി.പി.എം കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നത്. വർഷങ്ങൾക്ക് മുൻപ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ വന്ന സി.ബി.ഐ സംഘത്തെ , കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഈ ഘട്ടത്തിൽ ഓർക്കേണ്ട കാര്യമാണ്.
കേന്ദ്ര ഏജൻസികളോട് ഏറ്റുമുട്ടാൻ പിണറായി സർക്കാർ തീരുമാനിച്ചാൽ, കൊൽക്കത്തയിൽ നടന്നത് തിരുവനന്തപുരത്തും നടക്കാനാണ് സാധ്യത.ഫെഡറൽ സംവിധാനം നിലനിൽക്കുന്നതിനാൽ, കേന്ദ്ര സർക്കാറിനും കേരളത്തിൽ ഇടപെടാൻ പരിമിതികൾ ഏറെയാണ്. സംസ്ഥാന സർക്കാറുകളെ പിരിച്ചു വീടുക എന്നതും എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. ഇക്കാര്യത്തിൽ സുപ്രീം കോടതി വിധികളും സംസ്ഥാന സർക്കാറുകൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. സ്വപ്ന സുരേഷ് കേന്ദ്രഏജൻസികളുടെയും ബി.ജെ.പിയുടെയും കളിപ്പാവയാണെന്നും, അവരുടെ രാഷ്ട്രീയ അജണ്ടയാണ് ആരോപണങ്ങളും മൊഴികളുമായി പുറത്ത് വരുന്നതെന്നുമാണ് സി. പി.എം. ആരോപിക്കുന്നത്. അതു കൊണ്ട് തന്നെ ഏത് കേന്ദ്ര നീക്കത്തെയും സംഘടനാപരമായി നേരിടാനും ചെമ്പട ഇപ്പോൾ തയ്യാറാണ്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അറസ്റ്റിലായ പശ്ചാത്തലവും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാർജ ഭരണാധികാരിയുടെ സഹായം പിണറായി വിജയൻ തേടിയെന്ന സ്വപ്നയുടെ മൊഴിയിലും ഉൾപ്പെടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ ചോദ്യം ചെയ്യാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം.

 

ഷാർജയിൽ ഐടി കമ്പനി തുടങ്ങാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചുവെന്നാണ് സ്വപ്നയുടെ വാദം. 2017ൽ ഷാർജ ഭരണാധികാരി നടത്തിയ കേരള സന്ദർശനത്തിനിടെയാണ് സംഭവമെന്നും അവർ മൊഴി നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുബത്തിനുമൊപ്പം ഈ ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തുവെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഷാർജയിലെ ഐടി മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും എന്നാൽ രാജകുടുംബാംഗത്തിന്റെ എതിർപ്പ് മൂലം ബിസിനസ് സംരംഭം നടന്നില്ലായെന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് സ്വപ്ന പരാമർശിച്ചിരിക്കുന്നത്.തെറ്റ് ചെയ്തത് ശിവശങ്കരനല്ല ആര് തന്നെ ആയാലും അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. എന്നാൽ ഇതിന്റെ മറവിൽ രാഷ്ട്രീയ ‘താൽപ്പര്യം’ നടപ്പാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതും എതിർക്കപ്പെടേണ്ടതു തന്നെയാണ്. ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ അദേഹത്തെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തി നടത്തിയതായി ഒരു കേന്ദ്ര ഏജൻസിയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല.മുഖ്യമന്ത്രി ആകെ ചെയ്ത തെറ്റ് ശിവശങ്കറിനെ പോലുള്ളവരെ പ്രിൻസിപ്പൽ സെക്രട്ടറി ആക്കി എന്നുള്ളതാണ്. ഈ വിവാദത്തിൽ ഉൾപ്പെടും വരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഓഫീസറായിരുന്നു ശിവശങ്കർ. മാത്രമല്ല അദ്ദേഹത്തിനെതിരെ യാതൊരു ഇന്റലിജൻസ് റിപ്പോർട്ടുകളും ഉണ്ടായിരുന്നുമില്ല.ഇത്തരമൊരു സാഹചര്യത്തിൽ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിൽ ആർക്കും തെറ്റു പറയാൻ സാധിക്കുകയില്ല.ബിരിയാണി പാത്രത്തിലെ സ്വർണ്ണക്കടത്തും കോൺസുൽ ജനറലും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്. ഈ അടുപ്പത്തിന്റെ ഭാഗമായാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വലിയ ബിരിയാണി ചെമ്പുകൾ പോയിരുന്നത് എന്നാണ് മറ്റൊരു വാദം.

 

വലിയ കാറുകളിലായാണ് പാത്രം ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയതെന്നും അവ സുരക്ഷിതമായി അവിടെ എത്തുന്നത് വരെ കോൺസുൽ ജനറൽ അസ്വസ്ഥനായിരുന്നു എന്ന കണ്ടെത്തലും സ്വപ്ന നടത്തിയിട്ടുണ്ട്. എസ്യുവി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് പാത്രങ്ങളെത്തിയതെന്ന് സ്വപ്ന പറഞ്ഞിട്ടും ഇതുവരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റംസ് സി.ബി.ഐ തുടങ്ങിയ ഒരു കേന്ദ്രഏജൻസിക്കും ആ വാഹനമോ ചെമ്പ് കടത്തിയ ആളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, സ്വപ്നയും സംഘവും സ്വപ്ന ലോകത്തിരുന്ന് രചിക്കുന്ന ഇത്തരം തിരക്കഥയ്ക്കു പിന്നാലെയാണ് ശരവേഗത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്.സ്വപ്നയുടെ “സ്വപ്ന ലോകത്ത്” എത്തിയതാണ് ശിവശങ്കറിനു പറ്റിയ ആദ്യത്തെ തെറ്റ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കസേരയിൽ ഇരുന്ന് ഒരിക്കലും ഇത്തരമൊരു ബന്ധത്തിന് അദ്ദേഹം പോവരുതായിരുന്നു.ശിവശങ്കർ കാട്ടിയ ആ വിശ്വാസവഞ്ചനയുടെ പരിണിതഫലമാണ് സ്വപ്നയുടെ ആരോപണ ശരങ്ങളും അദ്ദേഹത്തിന്റെ അറസ്റ്റും. സ്വപ്നയ്ക്കും അവർക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഇനി വേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാണ്. അതുവഴി ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.ഏതായാലും സ്വപ്ന തുറന്നു വിട്ട ഭൂതമിപ്പോൾ കറങ്ങി കറങ്ങി പിണറായിയുടെയും കുടുംബത്തിന്റെയും തലയിൽ ആയിരിക്കുകയാണ്, പ്രബുദ്ധ കേരളത്തിന്റെ ഗതികേടാണിത്. അതെന്തായാലും പറയാതെ വയ്യ . . .അനുഭവിച്ചല്ലേ പറ്റുള്ളൂ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (29 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (34 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (36 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (2 hours ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (2 hours ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (2 hours ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends