മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ രംഗത്ത്... ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിര്‍വഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി ഗവര്‍ണര്‍

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ രംഗത്ത്...... ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിര്‍വഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി ഗവര്‍ണര്‍
രാജ്ഭവനില്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണമണ്ടായത്. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്റെ തീരുമാനങ്ങള്‍ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താനായി താന്‍ സദാ ജാഗരൂകന്‍ ആയിരിക്കുകയും ചെയ്യും.
ചാന്‍സിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നല്‍കിയതാണ്. കുറച്ച് ബില്ലുകളില്‍ ഒപ്പുവക്കാനുണ്ട്. ബില്ലുകളില്‍ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കൂകയുള്ളൂവെന്നും വ്യക്തമാക്കി ഗവര്‍ണര്‍.
അതേസമയംഏക സിവില്‍ കോഡിനെ അനുകൂലിച്ച ഇടതു പാര്‍ട്ടികള്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നു. പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടിയാകാം ഇത്. മുത്തലാഖില്‍ ഇഎംഎസില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.
ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്നും ഗവര്‍ണര്‍. ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍. സര്‍ക്കാറിനെതിരായ പരാതികള്‍ അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ അല്ല. ഭരണഘടന തത്വങ്ങള്‍ പാലിക്കാനായി താന്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























