ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്... കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. 27ന് രാവിലെ 10ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഒമ്പത് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് രവീന്ദ്രനെ വിളിച്ചതെന്ന പ്രത്യേകതയുമുണ്ട്.
സി.എം. രവീന്ദ്രനും സ്വപ്ന സുരേഷും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. സ്വപ്നയുമായുണ്ടായിരുന്ന അടുപ്പം, ലൈഫ് മിഷന്‍ ഇടപാടില്‍ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടിയേക്കും.
അതേസമയം, കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ഡിസംബറില്‍ സി.എം. രവീന്ദ്രനെ ഇ.ഡി കൊച്ചിയില്‍ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha