കാല് മാറി ഓപ്പറേഷന്‍ ചെയ്തു;പണിമേടിച്ചു കോഴിക്കോട് നാഷണല്‍ ആശുപത്രി,ഡോക്ട്‌റെ ഊരിയെടുക്കാന്‍ പോലീസ് ഒത്തുകളി,നിയമപോരാട്ടത്തിനിറങ്ങി യുവതി,ആരോഗ്യ മന്ത്രിയെവിടെ?

കാല് മാറി ഓപ്പറേഷന്‍ നടത്തി, കോഴിക്കോട് സ്വദേശിനിയുടെ അവസ്ഥ ദുരിതപൂര്‍ണ്ണം. പരാതിപ്പെട്ടിട്ടും ഡോക്ടറെ രക്ഷിക്കാന്‍ ഒത്തുകളിച്ച് പോലീസ്. സംഭവത്തില്‍ നാഷണല്‍ ആശുപത്രിയ്‌ക്കെതിരെ പ്രതിഷേധം. ഡോക്ടര്‍ പി ബെഹിര്‍ ഷാനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്‌ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ പി ബഹിര്‍ഷാനാണ് സജ്‌നയെ ചികിത്സിക്കുന്നത്. ഡോക്ടറെ രക്ഷിക്കാന്‍ ഒത്തുകളിച്ചത് പോലീസിനും ഏണിയായിട്ടുണ്ട്. പോലീസിന് കൈമടക്ക് വാങ്ങി പ്രതികളെ രക്ഷിക്കലാണിപ്പോള്‍ മെയ്ന്‍ പണി. നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ ആശുപത്രികളൊക്കെ ആളെ കൊല്ലാനായ് തുറന്നുവെച്ചിരിക്കുകയാണ്. വെറുതെയല്ല മുഖ്യനും മന്ത്രിമാരുമൊക്കെ കുടുംബത്തോടെ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകുന്നത്. ഇവിടുത്തെ ആരോഗ്യ മേഖലയില്‍ അത്രയ്ക്ക് വിശ്വാസമാണ്. പക്ഷ തള്ളുമ്പോള്‍ നമ്പര്‍ വണ്‍ കേരളം നമ്പര്‍ വണ്‍ ആരോഗ്യ മേഖലയൊക്കെയാണ്.
കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍, നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ പി ബെഹിര്‍ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ വൈദ്യ സംഘം കൂടുതല്‍ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉള്‍പ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ പി ബെഹിര്‍ഷാന്‍. പരാതി വന്ന ദിവസം ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളില്‍ ബഹിര്‍ഷാന്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്‌നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതിയും കുടുംബം ആവര്‍ത്തിക്കുന്നു.
അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ ബെഹിര്‍ഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. അഡീഷണല്‍ ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് ശരിവെക്കുന്ന സാഹചര്യത്തില്‍ പൊലീസ് വിഷയത്തില്‍ കൂടുതല്‍ ഗുരുതരമായ വകുപ്പ് ചുമത്തേണ്ടി വരും. വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്‌ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ പി ബഹിര്‍ഷാനാണ് സജ്‌നയെ ചികിത്സിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സജ്‌ന ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. കഴിഞ്ഞ ദിവസം നടത്തിയ സര്‍ജറിയില്‍ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സജ്‌ന നിര്‍ബന്ധിത വിടുതല്‍ വാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അടുത്തിടെ വന്‍ വിവാദം ഉയര്‍ന്നിരുന്നു. യുവതിയുടെ വയറിനുള്ളില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയ സംഭവം...അതില്‍ ആരോഗ്യ മേഖലയ്‌ക്കെതിരെ വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ആരോഗ്യ മന്ത്രി വെറുതെ നാട്ടുകാരെ കാണിക്കാനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും മിന്നല്‍ പരിശോധനകല്‍ മാത്രം നടത്തിയാല്‍ പോര. ഇവിടെ നടക്കുന്നതില്‍ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആശുപത്രികല്‍ മനുഷ്യരുടെ ജീവന്‍ എടുക്കാനാണോ തുറന്ന് വെച്ചിരിക്കുന്നത്. ആരോഗ്യ മേഖല തന്നെ കുത്തഴിഞ്ഞ് കിടക്കുകയാണ്. കെകെ ഷൈലജ ടീച്ചര്‍ ഉണ്ടായിരുന്നപ്പോള്‍ വളരെ നല്ലരീതിയില്‍ കൈകാര്യം ചെയ്തിരുന്നൊരു വകുപ്പാണ്. വീണ ജോര്‍ജ്ജ് കയറിയതിന് ശേഷം അങ്ങനൊരു വകുപ്പുണ്ടെന്ന് അറിയണമെങ്കില്‍ ഇതുപോലത്തെ ഏതേലും ചികിത്സാ പിഴവ് നടക്കണം. എന്നാലേ അറിയൂ. കഷ്ടം തന്നെ. ഈ കപ്പല്‍ മുങ്ങില്ല സര്‍ ഇതിനൊരു കപ്പിത്താനുണ്ടെന്ന പഞ്ച് ഡയലോഗ് മാത്രം അടിച്ചാല്‍ പോര. തന്ന വകുപ്പില്‍ കൃത്യമായ് പണിയെടുക്കണം.
https://www.facebook.com/Malayalivartha


























