സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... മാതളനാരങ്ങ തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട മൂന്നു വയസ്സുകാരന്‍ മരിച്ചു.....

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... മാതളനാരങ്ങ തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട മൂന്നു വയസ്സുകാരന്‍ മരിച്ചു.....
നെല്ലായ മോളൂര്‍ മേലേത്തലയ്ക്കല്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് (മൂന്ന്) മരിച്ചത്. പൊട്ടച്ചിറ ഐ.എച്ച്.ഡി.പി. കോളനി അങ്കണവാടി വിദ്യാര്‍ഥിയാണ്.
അമ്മ ഫാത്തിമ ഷെരീഫയോടൊപ്പം ഇന്നലെ പത്തുമണിയോടെ അങ്കണവാടിയിലേക്ക് വന്ന മുഹമ്മദ് ജലാല്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍വേണ്ടി വാവിട്ടുകരയുകയായിരുന്നു.
നിലവിളിച്ചപ്പോള്‍ വായിലുണ്ടായിരുന്ന മാതളനാരങ്ങ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സമുണ്ടായി. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് വാര്‍ഡംഗം കൂടിയായ അങ്കണവാടി അധ്യാപിക എ. ഗീതാദേവി പറഞ്ഞു.വല്ലപ്പുഴയിലെയും തുടര്‍ന്ന് പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരന്‍: മുഹമ്മദ് സ്വാലിഹ്. ചെര്‍പ്പുളശ്ശേരി പോലീസ് മേല്‍നടപടി സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























