കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു..... ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി മരണമൊഴി നല്‍കി, ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു..... ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി മരണമൊഴി നല്‍കി.
ചാലിയം സ്വദേശി ഷഫീദയാണ് മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി മരണമൊഴി നല്‍കിയിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഷഫീദയുടെ ഭര്‍ത്താവ് ജാഫറിനെ അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്,.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഷഫീദയുടെ കുടുംബത്തിന്റെ ആരോപണം. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും സംഭവത്തില്‍ വിശദമായ പോലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം.
ഗുരുതരമായി പൊള്ളലേറ്റ ഷഫീദയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരന്റെയും കുടുംബാംഗങ്ങളുടേയും പീഡനമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് ഷഫീദയുടെ കുടുംബത്തിന്റെ ആരോപണം. ജാഫര്‍ മദ്യലഹരിയില്‍ പലതവണ തവണ ഉപദ്രവിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























