ആറ്റിങ്ങലില്‍ അപകടത്തില്‍പ്പെട്ട ഡ്യൂക്ക് ബൈക്ക് മോഷണം പോയതായി പരാതി...

ആറ്റിങ്ങലില്‍ അപകടത്തില്‍പ്പെട്ട ഡ്യൂക്ക് ബൈക്ക് മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് ആറ്റിങ്ങലില്‍ ഡ്രീംസ് തിയേറ്ററിന് സമീപം സ്‌കൂട്ടറുമായി കൂട്ടിയിടിച്ച പോങ്ങനാട് സ്വദേശി വിഷ്ണുവിന്റെ ബൈക്കാണ് മോഷണം പോയത്.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് റോഡ് മുറിച്ചു കടക്കവേ സ്‌കൂട്ടറുമായി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ വിഷ്ണുവിനും സ്ത്രീയ്ക്കും പരിക്കേറ്റു.' ഗുരുതര പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്. അപകടം നടന്ന ഉടന്‍ ഹൈവേ പൊലീസെത്തി ബൈക്കിന്റെ താക്കോല്‍ വാങ്ങിക്കൊണ്ടുപോയെന്നും അടുത്ത ദിവസം വാഹനം മോഷണം പോയതായാണ് അറിഞ്ഞതെന്നും വിഷ്ണുവിന്റെ വീട്ടുകാര്‍ പറയുന്നു.
അപകടം സംഭവിച്ച സ്ഥലത്തും മറ്റും അന്വേഷിച്ചെങ്കിലും ബൈക്ക് കണ്ടെത്താനായി കഴിഞ്ഞില്ല. സമീപത്തെ സി.സി ടിവിയില്‍ അപകടം നടക്കുന്നതും പൊലീസ് എത്തുന്നതുമൊക്കെ കാണാം. എന്നാല്‍ കൂടുതല്‍ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. വിഷ്ണുവിന്റെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
"
https://www.facebook.com/Malayalivartha
























