മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിഴിഞ്ഞം പദ്ധതി ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ മോണിറ്ററിംഗ് സമിതികൾ കൃത്യമായി യോഗം ചേർന്ന് തീരുമാനങ്ങളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യണം. മണ്ണെണ്ണ എൻജിൻ മാറ്റി എൽ.പി.ജി, ഡീസൽ എൻജിൻ ആക്കുന്നതിനുള്ള പ്രദർശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തും.
തുടർന്ന് മറ്റു ജില്ലകളിൽ ഇത് നടത്തും. യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, വി. ശിവൻകുട്ടി, ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























