മലബാറിലെത്തിയാൽ സെക്രട്ടറിയും മുഖ്യനും എണ്ണയടിക്കുന്നത് ഇവിടെ! നാണമുണ്ടോ സഖാക്കളേ?

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വാഹന വ്യൂഹവും മലബാറിലെത്തിയാല്‍ മാഹിയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയാണ് ഇതിലൂടെ ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സുരേന്ദ്രൻ പറഞ്ഞതിങ്ങനെയാണ്... ‘‘കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ കാസർകോട്ടു നിന്ന് കാറിൽ കോഴിക്കോട്ടേയ്ക്കു വന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോഴിക്കോട്ടാണ് നടക്കുന്നത്. അതായത് കോഴിക്കോടു ജില്ലയുടെ തെക്കൻ മേഖലകളിൽ. ഞാൻ നോക്കുമ്പോൾ ഒരു 10–25 വാഹനങ്ങൾ, അതായത് ഗോവിന്ദന്റെ കാർ, അകമ്പടിക്കാരുടെ വാഹനങ്ങൾ, മൈക്ക് സെറ്റ് വച്ചുകെട്ടിയ വാഹനം ഇങ്ങനെ... എല്ലാവരും മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുകയാണ്.’
‘‘പ്രതിരോധ ജാഥക്കാരുടെ വാഹനങ്ങൾ മുഴുവൻ മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുന്നു. 10 രൂപ ലാഭം. കോഴിക്കോട് നടക്കേണ്ട ജാഥ, വയനാട്ടിൽ നടക്കേണ്ട ജാഥ.. എല്ലാറ്റിനും മുൻപേ മാഹിയിൽ വന്ന് പെട്രോളടിച്ചു പോവുകയാണ്. അതാണ് കേന്ദ്ര ഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം.’ – സുരേന്ദ്രൻ പറഞ്ഞു.
ശേഷം ഇതിന്റെ സത്യാവസ്ഥ അറിയാൻ സുരന്ദ്രൻ കാര്യം അന്വേഷിച്ചു. ‘‘എന്താണ് സ്ഥിതിയെന്ന് ഞാൻ പെട്രോൾ പമ്പുകാരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞത് മുഖ്യമന്ത്രിയുടെ വാഹനങ്ങൾ മുഴുവൻ, മുഖ്യമന്ത്രിയുടെ കാറും അകമ്പടിക്കാരുടെ കാറും പൊലീസുകാരുടെ കാറും പഴ്സനൽ സ്റ്റാഫിന്റെ കാറും എല്ലാം ഈ ഭാഗത്ത് എവിടെ വന്നാലും മാഹിയിൽ വന്നാണ് പെട്രോളടിക്കുന്നത്! കേരളത്തിൽ പെട്രോളിനും ഡീസലിനും എത്ര ഭീകരമായ വിലവർധനവ് ഈ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണത്. എന്നിട്ട് അതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്’ എന്നും സുരേന്ദ്രൻ പറഞ്ഞു.
ജിഎസ്ടി കുടിശ്ശികയായ 780 കോടി കിട്ടിയെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇതുവരെ ബാലഗോപാല്‍ പറഞ്ഞത് 20,000 കോടി കിട്ടാനുണ്ടെന്നാണ്. ഇതും പറഞ്ഞാണ് ഇവര്‍ രണ്ട് രൂപ സെസ് കൂട്ടി ജനങ്ങളെ വഞ്ചിച്ചത്. ദേശീയ പാത ഭൂമിയേറ്റെടുക്കലിന് 25 ശതമാനം ഞങ്ങള്‍ നല്‍കാമെന്ന് നിതിന്‍ ഗഡ്ക്കരിയോട് സമ്മതിച്ച പിണറായി വിജയന്‍ അതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പാവങ്ങൾക്ക് വീട് വയ്‌ക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചു മാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സർക്കാർ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയിൽ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























