രവീന്ദ്രന്റെ കൈയ്യിൽ ഇഡിയുടെ വിലങ്ങ് വീഴും! അണിയറ നീക്കമിങ്ങനെ.....

ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ നിയമസഭയില്‍ മുഖ്യന്റെ ഇടംവലം നടക്കുന്ന സി. എം. രവീന്ദ്രന്‍ ശരിക്കും ഭയന്നിരിക്കുകയാണ്. ഇന്ന് ഒരുപക്ഷേ ഹാജരായിരുന്നെങ്കിൽ രവീന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നേനേ. ഈ ആശങ്ക മുഖ്യമന്ത്രിക്കും അതുപോലെ രവീന്ദ്രനുമുണ്ട്. പ്രതിപക്ഷത്തെ ശക്തമായി വെല്ലുവിളിക്കുന്ന തരത്തിലാണ് രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാതെ നിയമസഭയില്‍ വട്ടം ചുറ്റി നടന്നത്.
എന്നാല്‍ രവീന്ദ്രനോട് ഇഡി ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ഇതിനകം തന്നെ ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു. രവീന്ദ്രന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടായാല്‍ പ്രതിപക്ഷം നിയമ സഭയില്‍ അത് വലിയ പ്രതിഷേധം ഒരുക്കുന്നതിന് ഇടയാക്കും. പ്രതിപക്ഷ പ്രതിഷേധത്തെ ഭയന്നാണ് രവീന്ദ്രനെ ഹാജരാകുന്നതില്‍ നിന്നും വിലക്കിയതെന്നും സൂചനയുണ്ട്.
രവീന്ദ്രന്റെ വായ തുറന്നാല്‍ മുഖ്യന്‍ അറിഞ്ഞും അറിയാതെയും നടത്തിയ പലവിധ ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്തു വരും എന്ന ഭയമുണ്ട്. അതുകൊണ്ട് പരമാവധി സിഎമ്മിനെ സംരക്ഷിച്ച് പോരാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. എന്തായാലും ഇഡി അറസ്റ്റ് അടക്കമുള്ള നീക്കങ്ങളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളിൽ അനി ഇതിന്റെ ബാക്കി പത്രം വായിച്ചറിയാം...
മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടിയേക്കും. മുമ്പും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നം പറഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിൽസയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു
2020 ഡിസംബറില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്. കോവിഡ് ഭേദമായ ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന രവീന്ദ്രനോടു ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സി.പി.എം. സംസ്ഥാനനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. രവീന്ദ്രനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സ്ഥാപനങ്ങളില്‍ ഇ.ഡി. 2020-ല്‍ റെയ്ഡ് നടത്തിയിരുന്നു. ബന്ധുക്കളുടേതടക്കം സ്വത്തുക്കളും പരിശോധിച്ചു.
മുഖ്യമ്രന്തിയുടെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു സ്വര്‍ണക്കടത്ത് കേസില്‍ രവീന്ദ്രനെ ചോദ്യംചെയ്തതെങ്കില്‍, ഇപ്പോള്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുടെയും ഇരുവരും തമ്മിലുള്ള സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണു വിളിപ്പിച്ചിരിക്കുന്നത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ ഇഡി സംഘം അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ശിവശങ്കര്‍ ഇതുവരെ വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ല, പക്ഷേ ശങ്കരനെ പൂട്ടാനുള്ള വകുപ്പ് ഇഡിയുടെ കൈയ്യിലുണ്ട്.
ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് ഇഡി കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാൻ വേണ്ടിയിട്ടാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























