ലൈഫ് മിഷന്‍ കോഴക്കേസ് നിയമസഭയില്‍ ഇന്ന് സര്‍ക്കാറിനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം.... കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റും സിഎം രവീന്ദ്രന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതും ഉന്നയിക്കാന്‍ നീക്കം

ലൈഫ് മിഷന്‍ കോഴക്കേസ് നിയമസഭയില്‍ ഇന്ന് സര്‍ക്കാറിനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതും ഉന്നയിക്കാന്‍ നീക്കം.
സഭാസമ്മേളനത്തിന്റെ പേര് പറഞ്ഞ് രവീന്ദ്രന്‍ ഇന്നലെ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കാനായി അപേക്ഷ നല്‍കിയതിനെയും പ്രതിപക്ഷം വിമര്‍ശിച്ചേക്കും.
അതേ സമയം കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും പാവങ്ങള്‍ക്ക് വീട് നല്‍കാനുള്ള പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാകും ഭരണപക്ഷ നിലപാട്. ഇന്ധനസെസിനെതിരായ പ്രതിഷേധം ഇന്നും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയേറെയാണ്.
അതിനിടെ ലൈഫ് മിഷന്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം നടക്കും. സിബിഐ കോടതി മൂന്നാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ തനിക്കെതിരെയുള്ളത് മൊഴികള്‍ മാത്രമാണെന്നും തെറ്റായി പ്രതി ചേര്‍ക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കര്‍ വാദിക്കുന്നത്. 9 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കര്‍ വാദിക്കുന്നു.
എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദിക്കുന്നത്. അതേസമയം കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് വീണ്ടും നോട്ടീസ് നല്‍കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha



























