കണ്ണീര്‍ക്കടലായി നാട്..... നടുവണ്ണൂര്‍ സ്വദേശിയായ സി ഐ എസ് എഫ് ജവാന് ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ ദരുണാന്ത്യം...ചൊവ്വാഴ്ച നാട്ടില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആനന്ദിന്റെ അന്ത്യം

കണ്ണീര്‍ക്കടലായി നാട്..... നടുവണ്ണൂര്‍ സ്വദേശിയായ സി ഐ എസ് എഫ് ജവാന് ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ ദരുണാന്ത്യം...ചൊവ്വാഴ്ച നാട്ടില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആനന്ദിന്റെ അന്ത്യം
നടുവണ്ണൂര്‍ കരുമ്പാപൊയില്‍ പുഴക്കല്‍ ആനന്ദാണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം സംഭവിച്ചത്.
സി പി സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെ എസ് ടെക്‌നിക്കല്‍ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപമുള്ള സ്ഥലത്താണ് അപകടം സംഭവിച്ചത്.
അപകടം കണ്ട നാട്ടുകാര്‍ ട്രാഫിക് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സി ഐ എസ് എഫിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടര്‍ . ഇയാളുടെ ഹെല്‍മറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ചൊവ്വാഴ്ച നാട്ടില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആനന്ദിന്റെ അന്ത്യം. അച്ഛന്‍: പരേതനായ ഗംഗാധരന്‍. അമ്മ: മാലതി. ഭാര്യ: അമൃത. അഞ്ച് വയസുകാരനായ ഒരു മകനുണ്ട്. അതേസമയം ആനന്ദിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നാടാകെ കണ്ണീര്‍ക്കയത്തിലായി.
"
https://www.facebook.com/Malayalivartha



























