സരിതയെ തീര്‍ക്കാന്‍ നോക്കിയോ... സരിത എസ് നായരെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്; തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ സരിത ചികിത്സയില്‍

സോളോര്‍ കേസിലെ പ്രതി സരിത എസ് നായര്‍ കേരളത്തിലുണ്ടാക്കിയ ചലനം ചെറുതല്ല. സോളാര്‍ കേസ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള രാഷ്ട്രീയത്തില്‍ വമ്പന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ താഴെ വീഴാനും സോളാര്‍ വെളിപ്പെടുത്തലുകള്‍ വലിയ പങ്ക് വഹിച്ചു. ഇപ്പോള്‍ സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ രാസപദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ പരാതിയില്‍ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്.
സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവര്‍ത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറന്‍സിക് ലാബില്‍ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ദില്ലിയിലേക്ക് അയച്ചത്.
കോടതി മുഖേനയാണ് ദില്ലിയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്. സരിതാ എസ് നായരെ ജ്യൂസില്‍ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമമച്ചതാണെന്നാണ് സരിതയുടെ സഹായിയായിരുന്ന വിനുകുമാറിന്റെ ആരോപണം.
സരിതയുടെ പലതട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിനുകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. സരിതാ എസ് നായരുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധശ്രമത്തിന് കേസെടുത്തത്. ജ്യൂസില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി.
ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. കേരളത്തില്‍ പരിശോധനയ്ക്കു സൗകര്യമില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കും.
രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനുകുമാര്‍, സരിത നല്‍കിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
പരാതിക്കാരിക്കു മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ഥങ്ങള്‍ നല്‍കി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറയുന്നു.
രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസ്സിലായിയെന്നും സരിത പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും വിവരം ശേഖരിച്ചു. വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. വിനുകുമാറിനു പുറമേ മറ്റു ചിലര്‍ക്കു കൂടി ഇതില്‍ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നതായി സരിത പറയുന്നു. സാമ്പത്തിക ലക്ഷ്യത്തോടെയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും അവര്‍ മൊഴി നല്‍കി.
https://www.facebook.com/Malayalivartha



























