പൊളിച്ചടുക്കി സുധീരന്‍... രാഹുല്‍ ഗാന്ധി മാസങ്ങളോളം നടന്നിട്ടും ജനങ്ങള്‍ മാറിയിട്ടില്ല; ത്രിപുരയും നാഗാലാന്റും ബിജെപിക്കൊപ്പം; മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഞെട്ടി കോണ്‍ഗ്രസ്; അതിനിടെ മദ്യപാന വിവാദവും

രാഹുല്‍ഗാന്ധി മാസങ്ങളോളമാണ് കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് നടന്നത്. പക്ഷെ പ്രയോജനമൊന്നുമില്ല. നടക്കാതെ വീണ്ടും മോദി തന്നെ താരമാകുന്നു. ത്രിപുരയിലും നാഗാലാന്റിലും ബിജെപി വന്‍ വിജയത്തോടെ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപി സഖ്യം ത്രിപുരയില്‍ 36 മുതല്‍ 45 സീറ്റുകള്‍ വരെ നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പ്രവചിച്ചു. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം 35 മുതല്‍ 43 വരെ സീറ്റുകള്‍ നേടുമെന്നാണ് സീ ന്യൂസ് സര്‍വേ പ്രവചനം.
ത്രിപുര ബിജെപിക്കൊപ്പം തന്നെയെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലം. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യയുടെയും സീ ന്യൂസിന്റെയും എക്‌സിറ്റ് പോള്‍ ഫലം ത്രിപുരയില്‍ ബിജെപി തുടരുമെന്ന സൂചനാണ് നല്‍കുന്നത്. നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ത്രിപുരയില്‍ ബിജെപി നേടിയേക്കും. സിപിഎം - കോണ്‍ഗ്രസ് സംഖ്യം ആറ് മുതല്‍ 11 വരെയും തിപ്രമോദ പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റുകളും നേടിയേക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ബിജെപി 29 മുതല്‍ 36 വരെ സീറ്റുകള്‍ നേടുമെന്നാണ് സീ ന്യൂസ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഇടത് - കോണ്‍ഗ്രസ് സഖ്യം13 മുതല്‍ 21 വരെ സീറ്റുകളും തിപ്രമോത 11 മുതല്‍ 16 വരെ സീറ്റുകളും മറ്റുള്ളവര്‍ പൂജ്യം മുതല്‍ മൂന്ന് സീറ്റുകള്‍ വരെയും നേടും.
സിപിഎം 16 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ നേടിയത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ വോട്ടുവിഹിതം അടക്കം ഇടിയും എന്ന പ്രവചനമാണ് ആക്‌സിസ് മൈ ഇന്ത്യ നല്‍കുന്നത്. നേരത്തേ 42 ശതമാനം വോട്ടുവിഹിതം നേടിയ സിപിഎമ്മിന് ഇത്തവണ 32 ശതമാനമായി ഇത് കുറയും. അതേസമയം ഇത്തവണയും കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് പ്രവചനം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുമ്പോഴും സിപിഎമ്മിന് നിലമെച്ചപ്പെടുത്താനാകുന്നില്ല. പ്രത്യുദ് ദേബ് ബര്‍മ്മന്റെ തിപ്രമോദ പാര്‍ട്ടി പ്രധാന സാന്നിദ്ധ്യമാകുന്ന കാഴ്ചയും ത്രിപുരയില്‍ നിന്ന് പുറത്തുവരുന്നു.
അതിനിടെ കോണ്‍ഗ്രസില്‍ മദ്യപാന വിവാദവുമുണ്ടായി. കോണ്‍ഗ്രസ് പ്ലീനറിയിലുണ്ടായ പാര്‍ട്ടി ഭരണഘടനാ ഭേദഗതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു.
മദ്യവര്‍ജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയുമായിരുന്നെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയന്‍ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം കോണ്‍ഗ്രസ് ഭരണഘടനയില്‍ പ്രവര്‍ത്തകര്‍ക്ക് മദ്യം ആവാമെന്നും ഖാദി ധരിക്കേണ്ടെന്നും ഭേദഗതി വരുത്തി എന്നാരോപിച്ച് വി.എം. സുധീരന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിന് നേതൃത്വം മറുപടി നല്‍കി. ആരോപണങ്ങള്‍ തെറ്റാണെന്നു ഭരണഘടനാസമിതി ചെയര്‍മാന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല മറുപടിയില്‍ ചൂണ്ടിക്കാട്ടി. പ്ലീനറിയില്‍ ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങളുണ്ടായിട്ടും അതൊന്നും പരാമര്‍ശിക്കാതെ തെറ്റായ വിവരം വിവാദമാക്കിയതില്‍ വിഷമവും അറിയിച്ചു.
മദ്യം ആവാമെന്ന് ഭരണഘടനാ ഭേദഗതിയിലില്ല. മദ്യത്തിനൊപ്പം മയക്കുമരുന്നും നിരോധിത ലഹരിവസ്തുക്കളും ലഹരിയുണ്ടാക്കുന്ന എല്ലാ പദാര്‍ഥങ്ങളും കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. ഖാദിയും ഒഴിവാക്കിയില്ല. മറിച്ച് സ്വദേശി പ്രോത്സാഹിപ്പിക്കണമെന്ന് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത് എന്ന് മറുപടിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























