വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍...ഇന്നും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ ഇവര്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് ഒഴിവാകും, മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ മുടങ്ങും

സര്‍ക്കാര്‍ അനുവദിച്ച സമയം ഇന്ന്അവസാനിക്കും. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കള്‍. ഇവരില്‍ 30.71 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നു സര്‍ക്കാരിന്റെ പരിശോധനയില്‍ വ്യക്തമായി.
അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെന്‍ഷന്‍ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിങ്ങനെ 5 തരത്തില്‍ സാമൂഹികസുരക്ഷാ പെന്‍ഷനുണ്ട്. പ്രതിമാസ തുക 1600 രൂപ. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരായിരിക്കുകയും വേണം.
അതേസമയം പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് നിര്‍ദേശം വന്നത്. വില്ലേജ് ഓഫിസര്‍മാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
https://www.facebook.com/Malayalivartha