കുടുംബ വീട്ടിലേക്ക് ഉമ്മ മരിച്ചതിന്റെ മരണാനന്തരചടങ്ങുകള്‍ക്കായി പോയിരിക്കവേ വീട് കുത്തിത്തുറന്ന് മോഷണം.... പ്ലാറ്റിനം മാലയും രൂപയും ബൈക്കുമായി മോഷ്ടാക്കള്‍ കടന്നു.. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കുടുംബ വീട്ടിലേക്ക് ഉമ്മ മരിച്ചതിന്റെ മരണാനന്തരചടങ്ങുകള്‍ക്കായി പോയിരിക്കവേ വീട് കുത്തിത്തുറന്ന് മോഷണം.... പ്ലാറ്റിനം മാലയും രൂപയും ബൈക്കുമായി മോഷ്ടാക്കള്‍ കടന്നു.. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
പാറശ്ശാല ഇടിച്ചയ്ക്ക് പ്ലാമൂട്ടില്‍ വീട്ടില്‍ നിന്നും പ്ലാറ്റിനം മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും മോഷ്ടിച്ചു.
ഇടിച്ചയ്ക്ക് പ്ലാമൂട് ചാനല്‍ക്കര വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20,000 രൂപ, വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ബൈക്കുമായിയാണ് മോഷ്ടാക്കള്‍ കടന്നതെന്ന് പാറശാല പൊലീസ് .
വീട്ടുടമ ഷാഹുല്‍ഹമീദിന്റെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഷാഹുല്‍ ഹമീദും കുടുംബവും കളിയിക്കാവിളയിലുള്ള കുടുംബ വീട്ടിലായിലേക്ക് പോയ അവസരം മുതലെടുത്താണ് മോഷണം നടന്നിരിക്കുന്നത്. തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20000, രൂപ എന്നിവയും വീട്ടില്‍ ഉണ്ടായിരുന്ന താക്കോല്‍ കൈക്കലാക്കി പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുമായാണ് കടന്നത്. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ്.
" f
https://www.facebook.com/Malayalivartha



























