ചട്ടം ലംഘിച്ച് മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വില്‍പ്പന: പ്രതിയായ ഫാര്‍മസിസ്റ്റ് ജൂണ്‍ 19 ന് കോടതിയില്‍ ഹാജരാകാനുത്തരവ്

ചട്ടം ലംഘിച്ച് മെഡിക്കല്‍ സ്റ്റോറില്‍ ഇംഗ്ലീഷ് മരുന്ന് വില്‍പന നടത്തിയ കേസില്‍ തലസ്ഥാന നഗരിയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമക്കെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസെടുത്തു.
മെഡിക്കല്‍ ഷോപ്പുടമയും രജിസ്റ്റേഡ് ഫാര്‍മസിസ്റ്റുമായ സുരേന്ദ്ര സിംഗിനെതിരെയാണ് കോടതി കേസെടുത്തത്. പ്രതി ജൂണ്‍ 19 ന് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പുകളായ 190 , 200 പ്രകാരം ഫയല്‍ ചെയ്ത പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്.
2018 ജൂലൈ 17 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ രജിസ്റ്റേഡ് ഫാര്‍മസിസ്റ്റായ പ്രതിയെ കണ്ടെത്തിയില്ല. തുടര്‍ പരിശോധനയില്‍ പ്രതി ഒരേ സമയം ബാലരാമപുരം സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റോര്‍ , വലിയ വേളി മെഡിക്കല്‍ ഷോപ്പ് , എറണാകുളം ഇടപ്പള്ളിയിലെ മെഡിക്കല്‍ ഷോപ്പ് , മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഫാര്‍മസി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നതായിട്ടുള്ള പ്രാമാണിക തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
പ്രതിയുടെ മേല്‍നോട്ട അഭാവത്തില്‍ എല്ലായിടത്തും ഫാര്‍മസി കോഴ്‌സ് പോലും പഠിക്കാത്ത യുവതീയുവാക്കളാണ് മരുന്ന് വില്‍പ്പന നടത്തുന്നതെന്നും ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഡ്രഗ്‌സ് കണ്‍ട്രോളിംഗ് വിഭാഗം ' കണ്ടെത്തി.
തുടര്‍ന്ന് രേഖാമൂലമുള്ള തെളിവുകള്‍ പിടിച്ചെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കി. ഡ്രഗ്‌സ് ' ഷെഡ്യൂള്‍ എച്ച് ' ഇനത്തില്‍പ്പെട്ട മരുന്നുകള്‍ വാങ്ങിയതിന്റെയും വില്‍പ്പന നടത്തിയതിന്റെയും തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ണ്ണായക റെക്കോര്‍ഡുകളും രേഖകളും കോടതിയില്‍ ഹാജരാക്കി. വില്‍പ്പന റെക്കോര്‍ഡ്‌സ് പരിപാലിക്കാതെയും ബില്ലില്ലാതെയും മരുന്ന് വില്‍പ്പന നടത്തിയതായും കണ്ടെത്തി.
1940 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് കോസ് മെറ്റിക്‌സ് നിയമത്തിലെ 27 (ഡി ) , 32 എന്നീ വകുപ്പുകള്‍ ചുമത്തിയും 1945 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിലെ 65 ( 1 ) , ( 3 ) , ( 4 ) എന്നീ ചട്ടങ്ങള്‍ ചുമത്തിയുമാണ് കോടതി പ്രതിക്കെതിരെ കേസെടുത്തത്. കുറ്റ സ്ഥാപനത്തിന്‍മേല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷാര്‍ഹമായ കുറ്റമാണ് പ്രതിക്ക് മേല്‍ ചുമത്തി കോടതി കേസെടുത്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























