കണ്ണീരടക്കാനാവാതെ.... കൊല്ലം ചടയമംഗലത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം...

കണ്ണീരടക്കാനാവാതെ.... ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 7.30ന് നെട്ടേത്തറ എംസി റോഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാനായി ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേര്‍ക്കും സംഭവ സ്ഥലത്തുവച്ച് തന്നെ ജീവന്‍ നഷ്ടമായി.
"
https://www.facebook.com/Malayalivartha



























