എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് വീടിനുള്ളില്‍ രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി...

എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് വീടിനുള്ളില്‍ രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി... തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭര്‍തൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പ് മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.
" f
https://www.facebook.com/Malayalivartha



























