ചാലക്കുടിയിലെ ഷീല ചേച്ചീടെ ബ്യൂട്ടി പാര്‍ലറില്‍ കേറിയാല്‍ കിറുങ്ങി ഇറങ്ങാം;അവിടെ ചെല്ലുന്ന പെണ്ണുങ്ങള്‍ കിളിപോയാണ് തിരിച്ചിറങ്ങുന്നത്,ചേച്ചി ചില്ലറക്കാരിയല്ല എക്‌സൈസ് പൊക്കി,സംഭവം കേട്ടാല്‍ ഞെട്ടും

ഷീല ചേച്ചീടെ ബ്യൂട്ടിപാര്‍ലറില്‍ കയറുന്നവരൊക്കെ തിരിച്ചിറങ്ങുന്നത് നല്ല ഒന്നാന്തരം കിളിയായിട്ടാണ്. ശ്ശെടാ എന്താ പ്പോ സംഭവം...ചേച്ചി വല്യ പുള്ളിയാണ് ബ്യൂട്ടിപാര്‍ലറില്‍ എംഡിഎംഎ,സ്റ്റാംമ്പ്,കഞ്ചാവ് തുടങ്ങി കറക്കുന്ന ഐറ്റങ്ങള്‍. ഒടുവില്‍ ചേച്ചിയെ പോലീസ് പൊക്കിയെടുത്തോണ്ട് പോയി. ബ്യൂട്ടി പാര്‍ലറില്‍ എത്തുന്ന യുവതികള്‍ക്ക് വ്യാപകമായ് ലഹരി സ്റ്റാമ്പ് വില്‍പന നടത്തിയിരുന്നത് ഇവരാണ്. ചാലക്കുടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഷി സ്‌റ്റൈയില്‍' ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണി ആണ് അറസ്റ്റിലായത്.
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റിലായത്. ഇവരുടെ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ തന്നെയായിരുന്നു ലഹരി സ്റ്റാംപിന്റെ വില്‍പന. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ ലഹരി വില്‍പന നടക്കുന്നതായി എക്‌സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാര്‍ലര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ എക്‌സൈസിന്റെ അന്വേഷണം തുടരുകയാണ്.
ഇതുപോലെ കുറച്ചുപേര്‍ കാരണം ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറുകളും സംശയനിഴലിലാണ്. ഇതിന് മുന്‍പ് പല ബ്യൂട്ടിപാര്‍ലറുകളില്‍ നിന്നും ലഹരി പിടിച്ചെടുത്തിട്ടുണ്ട്. ഷീലയുടെ പാര്‍ലറില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണ് വന്ന് പോയിരുന്നത്. ഇവരൊക്കെയും സംശയനിഴലിലാണ്. കേരളത്തില്‍ ലഹരി മാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണ്. പാര്‍ലറുകള്‍,സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങി മുക്കിലും മൂലയിലും വരെ ലഹരി സംഘങ്ങള്‍ പിടിമുറുക്കി കഴിഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വാദിക്കുന്നുണ്ടെങ്കിലും ലഹരി സംഘങ്ങല്‍ പെരുകുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ലഹരി ഒഴുക്ക് തടയാന്‍ പോലും പോലീസ് സംഘത്തിന് കഴിയുന്നില്ല. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വ്യപകമായ് ലഹരി ഒഴുകുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
അതിര്‍ത്തി വഴി കേരളത്തിലേക്ക് ഒഴുകുന്ന ലഹരിക്കടത്തിന് ചില പോലീസുകാരുടേയും ഒത്താശയുണ്ട്. ലഹരി സംഘങ്ങളോട് കൈമടക്ക് വാങ്ങി ലഹരി ഒഴുക്കിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള ലഹരിക്ക് അടിമകളാക്കുന്ന സംഘങ്ങളുണ്ട്. ചില കടകള്‍ കേന്ദ്രീകരിച്ച് ലഹരി മിഠായികള്‍ സുലഭമാണ്. ഈ മിടായികള്‍ വാങ്ങിക്കഴിക്കുന്ന കുട്ടികള്‍ ലഹരിക്ക് അടിമകളായ് മാറുകയാണ്. തീര്‍ന്നില്ല ലഹരി ക്യാരിയര്‍മാരായ് പ്രവര്‍ത്തിക്കാന്‍ കുട്ടികളെ ചതിയിലൂടെ വലയിലാക്കുന്നു. ഇത്തരത്തില്‍ ലഹരി സംഘങ്ങള്‍ കേരളത്തിന് വലിയ വിപത്തായ് മാറിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. എംഎഡിഎംഎ നിര്‍മ്മാണത്തിനുള്ള കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്ത് വന്നിട്ടുള്ളത്. ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് ഒഴിഞ്ഞ കെട്ടിടങ്ങള്‍ പാര്‍ലറുകള്‍ ടാറ്റൂ കേന്ദ്രങ്ങള്‍ ഇവിടങ്ങളിലൊക്കെ ലഹരിക്കച്ചടവടവും ലഹരി പാര്‍ട്ടികളും നടക്കുന്നു. കേരളം ലഹരിയുടെ പറുദീസ ആയി മാറിയിട്ടും ഇത് തടയിടാനാകാത്തൊരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേരളത്തിലെ ചെറുപ്പക്കാരേയും കുട്ടികളേയും ലഹരിക്ക് അടിമകളാക്കി പണം കൊയ്യുകയാണ് ഈ സംഘങ്ങള്‍. ഇപ്പോള്‍ നടപടിയെടുക്കുമെന്ന പല്ലവി മാത്രം ബാക്കി.
https://www.facebook.com/Malayalivartha



























