എം ശിവശങ്കറിന്റെ അറസ്റ്റും സി എം രവീന്ദ്രന്റെ ലൈംഗിക ചാറ്റും; ഒരു ഇടവേളയ്ക്ക് ശേഷം സർക്കാരിനെ പിടിച്ചുലച്ച കേസുകൾ; പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും വലിയ ആയുധം; സർക്കാരിനെ വെറുതെ വിടാതെ ആ നീക്കം

ഒരു ഇടവേളയ്ക്ക് ശേഷം സർക്കാരിനെ പിടിച്ചുലച്ച് ലൈഫ്മിഷൻ കോഴ കേസ് പിടിമുറുക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതും മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി എം രവീന്ദ്രന്റെ ലൈംഗിക ചാറ്റുകൾ പുറത്തുവന്നതും പിണറായി ക്യാബിനറ്റിനെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്ന വിഷയങ്ങൾ തന്നെയാണ്. എല്ലാത്തിനും ഒടുവിൽ ഇന്ന് രജിസ്ട്രേറ്റീവ് അസംബ്ലിയിൽ ഈ വിഷയം ചർച്ചയാകുകയാണ്.
ഒരു ഇടവേളയ്ക്കുശേഷം പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും വലിയ ആയുധം തന്നെയാണ് ലൈഫ് മിഷൻ കോഴക്കേസ്. അത് നിയമസഭയിൽ ഇന്ന് സർക്കാറിനെ നിർത്തി പൊരിക്കാൻ പ്രതിപക്ഷം കാത്തിരിക്കുകയാണ്. എം ശിവശങ്കറിന്റെ അറസ്റ്റും സിഎം രവീന്ദ്രന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതും പ്രതിപക്ഷം പറയും. മാത്രമല്ല കഴിഞ്ഞ ദിവസമായിരുന്നു ലെജിസ്ലേറ്റീവ് അസംബ്ലി വീണ്ടും തുടങ്ങിയത്. അന്നേദിവസം തന്നെയായിരുന്നു രവീന്ദ്രനെ ചോദ്യം ചെയ്യലിനായി ഇ ഡി വിളിപ്പിച്ചതും .
എന്നാൽ തിരക്കുകൾ ഉണ്ടെന്നും അസംബ്ലിയിൽ തനിക്ക് പോകേണ്ടതുണ്ട് എന്നും ചൂണ്ടിക്കാണിച്ച് രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായില്ല. സഭസമ്മേളനത്തിൻറെ പേര് പറഞ്ഞ് രവീന്ദ്രൻ ഇന്നലെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകി. ഈ ഒരു കാര്യവും പ്രതിപക്ഷം വിമർശന വിധേയമാക്കും .
എന്തായാലും ലൈഫ് മിഷൻ കോഴ കേസ് പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും വലിയ ആയുധം തന്നെയാണ്. ലെജിസ്ട്രേറ്റീവ് അസംബ്ലിയിൽ സർക്കാരിനെതിരെ ഈ ആയുധം വീശാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.കഴിഞ്ഞദിവസം തീപാറും പോരാട്ടം തന്നെ ആയിരുന്നു നമ്മൾ കണ്ടത്. ഇന്ന് ഈ ഒരു വിഷയം പ്രത്യേകിച്ച് നിയമസഭയിൽ എത്തുമ്പോൾ എന്തൊക്കെ വാദപ്രതിവാദങ്ങളാണ് നടക്കുക, മുഖ്യമന്ത്രി എന്ത് മറുപടിയാണ് നൽകുക, മന്ത്രിമാർ എന്ത് വിശദീകരണമാണ് ഈ വിഷയത്തിന് നൽകുക എന്നൊക്കെ അറിയേണ്ടതായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























