ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് ഇഡി ഇന്ന് നോട്ടീസ് നൽകും? മൂന്ന് തവണ നോട്ടീസ് അയയ്ക്കും; ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക്

ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം കഴിഞ്ഞ ദിവസം ഹാജരാകാൻ തയ്യാറായില്ലായിരുന്നു. ഇതാ ഇപ്പോൾ വീണ്ടും സി എം രവീന്ദ്രന് നോട്ടീസ് അയക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഇഡി. ഇന്ന് അദ്ദേഹത്തിന് വീണ്ടും നോട്ടീസ് അയക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്ന് തവണ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കും. എന്നിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് എന്ന ഒരു തലത്തിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം. എന്തായാലും ഇന്ന് ഇ ഡി അദ്ദേഹത്തിന് നോട്ടീസ് അയക്കുമോ ഇല്ലയോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. അയക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് എന്നാണ് നമുക്ക് കിട്ടുന്ന വിവരം.
അതേസമയം കൊച്ചിയിലെ ഓഫിസിൽ രാവിലെ 10നു ഹാജരാകാനാണു രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയത്. നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളുള്ളതിനാൽ ഹാജരാകാനാവില്ലെന്നു രവീന്ദ്രൻ ഇ.ഡിയെ അറിയിക്കുകയായിരുന്നു . മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
നിയമസഭാസേമ്മളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇ.ഡി. നിയമോപദേശം തേടിയേക്കും. 2020 ഡിസംബറിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്.
കോവിഡ് ഭേദമായശേഷവും ആശുപത്രിയിൽ തുടർന്ന രവീന്ദ്രനോടു ചോദ്യം ചെയ്യലുമായി സഹകരിക്കാൻ സിപിഎം. സംസ്ഥാനനേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. ഇന്നു ഹാജരായില്ലെങ്കിൽ ഇഡി തുടർന്നും നോട്ടിസ് നൽകും. മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. ചോദ്യം ചെയ്യാൻ ഹാജരായാലും അന്വേഷണവുമായി രവീന്ദ്രൻ സഹകരിക്കില്ല.
https://www.facebook.com/Malayalivartha



























