നിയമസഭയില്‍ മിഖ്യമന്ത്രിയെ വാരിയലക്കി വിഡി സതീശന്‍;ലൈഫ് മിഷനില്‍ ഉത്തരംമുട്ടി പിണറായി,പ്രതിപക്ഷം ഇപ്പോഴാണ് ശരിക്കും പ്രതിപക്ഷം ആയത്,മുഖ്യമന്ത്രി വാ തുറന്നാല്‍ അടിയോട് അടി

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്ല ഫോമിലാണ്....സഭയില്‍ മുഖ്യമന്ത്രിയെ ചുഴറ്റിയെറിയുകയാണ്..പഴയ വിജയനാണേലും പുതിയ വിജയനാണേലും പേടിയില്ലെന്ന് കഴിഞ്ഞദിവസത്തെ പഞ്ച് ഡയലോഗ് ഇന്നിപ്പോള്‍ ഞങ്ങളെ കൂടുതല്‍ പഠിപ്പിക്കാന്‍ വരല്ലേന്ന് ഇന്നത്തെ ഡയലോഗ്. സത്യം പറയാല്ലോ പ്രതിപക്ഷം ഇപ്പോഴാണ് ശരിക്കും പ്രതിപക്ഷം ആയത്. ഇന്നും വിഡി സതീശന്റെ വായില്‍പ്പെട്ട മുഖ്യന് ഭേഷാ കിട്ടി. മുഖ്യന്റെ പ്രത്യേക ഏക്ഷനൊന്നും അങ്ങോട്ട് ഏറ്റില്ല. ലൈഫ് മിഷനില്‍ സഭയില്‍ മുഖ്യമന്ത്രിയെ തൂത്തുവാരി നിലത്തടിച്ച് വിഡി സതീശന്‍.
ലൈഫ് മിഷന്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയില്‍ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിബിഐയും ഇഡിയും കൊള്ളരുതാത്തവര്‍ എങ്കില്‍ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശന്‍ 'എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്' എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലന്‍സ് അന്വേഷിക്കും. സിബിഐ വരാതിരിക്കാന്‍ ആണ് മനപ്പൂര്‍വ്വം വിജിലന്‍സിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറില്‍ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടി ആണ് ഈ കോഴ. ലൈഫ് മിഷനില്‍ കോഴ നടന്നു എന്ന് മുന്‍പ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ കോഴ ഇന്ത്യയില്‍ വേറെ വന്നിട്ടില്ല. എന്തിന് ബിഹാറില്‍ പോലും നടന്നിട്ടില്ല. ലൈഫ് മിഷന്‍ കോഴയില്‍ സര്‍ക്കാരിന് പങ്കില്ല എങ്കില്‍ എന്തുകൊണ്ട് സിബിഐയെ എതിര്‍ക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.
പഴയ വീഞ്ഞ് തന്നെയാണ് വീണ്ടും ഇറക്കുന്നത്. പഴയ ശിവശങ്കര്‍ വീണ്ടും അറസ്റ്റിലാകുന്നു. തങ്ങള്‍ക്ക് ഈ കേസിലെ മദനകാമ രാജന്‍ കഥകളോട് താല്‍പര്യം ഇല്ല. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞ കഥകള്‍ ഓര്‍ക്കണം. കേരളത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ യുഎഇ കോണ്‍സുലേറ്റ് ക്വട്ടേഷന്‍ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ലൈഫ് മിഷന്‍ ചെയര്‍മാന്‍ ആണ് മുഖ്യമന്ത്രി. വാട്‌സ് ആപ് ചാറ്റ് പുറത്തു വരുമ്പോള്‍ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും. റിമാന്‍ഡ് റിപോര്‍ട്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? എന്നും സതീശന്‍ ചോദിച്ചു. ഇഡി മൂന്നു കൊല്ലം എവിടെ പോയിരുന്നുവെന്നും സതീശന്‍ പരിഹസിച്ചു. എന്നിട്ട് ഇപ്പൊള്‍ പാല്‍ക്കുപ്പിയുമയി വന്നിരിക്കുന്നു. മന്ത്രി കൗശലം കാണിച്ചുവെന്നും വിഷയത്തിലേക്ക് കടന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ലൈഫ് മിഷന്‍ കോഴയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ കാലത്ത് ചെയ്ത തെറ്റിനാണ് ശിവശങ്കര്‍ അറസ്റ്റിലായത്. സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ ഏറ്റുപാടിയിട്ടില്ലെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് ഉത്തരംമുട്ടുന്ന പഞ്ച് ഡയലോഗുകളാണ് വിഡി സതീശന്‍ ഇറക്കിയത്. വിഡി സതീശന്‍ പറഞ്ഞത് പോലെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് വരുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ഒടുവില്‍ സ്വന്തം സര്‍ക്കാരിനിട്ട് തന്നെയാണ് പണിവരുന്നതെന്ന് മനസ്സിലായപ്പോള്‍ അടവ് മാറ്റി. ചോദ്യം ചെയ്യലിന് ആരേയും വിട്ടുകൊടുക്കാതെ കേന്ദ്ര ഏജന്‍സികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. ശിവശങ്രനെ വിട്ടുകൊടുക്കാതിരുന്നു ഒടുവില്‍ ഈഡി പൊക്കിക്കൊണ്ട് പോയി. ഇപ്പോള്‍ രവീന്ദ്രനെ പിടിച്ച് വെച്ചിരിക്കുന്നു. രവീന്ദ്രനേയും തൂക്കിക്കൊണ്ട് പോകും. ലൈഫ് മിഷന്‍ ആരോപണത്തില്‍ മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിന് ഇങ്ങനെ ഭയപ്പെടണം ഇതാണിപ്പോള്‍ കേരളം ചോദിക്കുന്ന ചോദ്യം.
https://www.facebook.com/Malayalivartha



























