കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്; കത്ത് അയച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചതാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഹൈക്കോടതി ഇടപ്പെടാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരിക്കുകയാണ് .
കത്ത് അയച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ല . വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടൽ വേണമെന്നും ആവശ്യമുന്നയിച്ചിരിക്കുകയാണ്.
ബ്രഹ്മപുരത്തെ തീ അഞ്ചാം ദിവസമായിട്ടും പൂർണ്ണമായി കെടുത്താനാകാത്ത സാഹചര്യത്തിലാണ്. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുകയാണ്. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത് . നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം ചെയ്യുന്ന കാര്യത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്.
27 അധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂർണ്ണായി തീ അണക്കാനാകില്ലെന്നാണ് ഫയർ ഫോഴ്സ് അറിയിക്കുന്നത്. കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. അപ്പോഴേ ഇതിന് പരിഹാരമാകൂ എന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























