കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ ആ ഈ മാസം 15 വരെ സമരം ചെയ്യില്ലെന്ന് സിഐടിയു

ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ ആ ഈ മാസം 15 വരെ സമരം ചെയ്യില്ലെന്ന് സിഐടിയു. മാസ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള തീരുമാനത്തിന്‍മേലായിരുന്നു മന്ത്രി ആന്റണി രാജുവും സിഐടിയു നേതാക്കളും ചര്‍ച്ച നടത്തിയത്. ചര്‍ച്ച പ്രയോജനപ്രദമാണെന്നായിരുന്നു സിഐടിയുവിന്റെ പ്രതികരണം.
ഈ മാസം 14,15 തീയതികളില്‍ സിഐടിയു നേതാക്കള്‍യോഗം ചേരുന്നുണ്ട്. അതിന് ശേഷം 18ന് ഗതാഗതമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. 15 വരെ തത്ക്കാലം സമരം ചെയ്യില്ല. എന്നാല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലല്ല സമരം മാറ്റിവെച്ചതെന്ന് കെഎസ്ആര്‍ടിസി എംപ്‌ളോയിസ് അസോസിയേഷന്‍ സെക്രട്ടറി എസ് വിനോദ് അറിയിച്ചു.
https://www.facebook.com/Malayalivartha


























