കരച്ചിലടക്കാനാകാതെ .... സുഹൃത്തിന്റെ സഹോദരിയെ തിരികെ കൊണ്ടു വരാൻ പോയ യുവാക്കളായ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ കമ്പത്ത് ചികിത്സയ്ക്കായി പോയ സുഹൃത്തിന്റെ സഹോദരിയെ തിരികെ കൊണ്ടു വരാൻ പോയ യുവാക്കളായ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂർ തണ്ടിയിൽ വീട്ടിൽ അജേഷിന്റെ മകൻ അക്ഷയ് അജേഷ് (മോനായി)(23), കോട്ടയം വേളൂർ കണിയാംപറമ്പിൽ ഗിരീഷിന്റെ മകൻ കെ ജി ഗോകുൽ(23) എന്നിവരാണ് അപകടത്തിൽ മരിച്ചത് . ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ തമിഴ്‌നാട്ടിലെ തേനിയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ സഹോദരി തമിഴ്‌നാട്ടിലെ കമ്പത്ത് ചികിത്സയിലായിരുന്നു. ഇവരെ നാട്ടിലേയ്ക്കു കൊണ്ടു വരുന്നതിനായാണ് യുവാക്കളുടെ സംഘം കാറിൽ യാത്ര തിരിച്ചത്. തേനിയിൽ വച്ച് നിയന്ത്രണം നഷ്ടമായ ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അപകടവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും കോട്ടയത്ത് നിന്ന് തേനിയിലേയ്ക്കു തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളൊന്നും ബന്ധുക്കൾക്ക് ഇതുവരെയും ലഭ്യമായിട്ടില്ല. ഗോകുലിന്റെ മാതാവ് ആശാ , സഹോദരൻ കെ.ജി അതുൽ. അക്ഷയുടെ മാതാവ് മോളമ്മ , സഹോദരൻ അച്ചു.
https://www.facebook.com/Malayalivartha


























