അലറി വിളിച്ച് യാത്രക്കാർ... ഓടുന്ന ബസിലെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം; ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി; വമ്പൻ ദുരന്തം ഒഴിവായത് ഇങ്ങനെ

ഓടുന്ന ബസിലെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം. ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി. വമ്പൻ ദുരന്തം ഒഴിവായി. അപകടം എം സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി. കട പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ അദ്ഭുതകരമായി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.പിറവം - കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. കടയിൽ ആളില്ലാതിരുന്നതും ദുരന്തം ഒഴിവാക്കി.
https://www.facebook.com/Malayalivartha


























