Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

അഴിമതി ആരോപണങ്ങള്‍ ഇടത് സര്‍ക്കാരിനെ വീണ്ടും പിടിച്ചുലയ്ക്കുന്നു.... സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ എന്നിവയേറ്റ് വാടിക്കരിയാറായപ്പോഴാണ് കൊച്ചി നഗരത്തിലെ വിഷപ്പുകയ്ക്ക് പിന്നിലും അഴിമതിയുടെ കരങ്ങളുണ്ടെന്ന ആക്ഷേപം ഉയരുന്നത്....

07 MARCH 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ



 

 

ജനത്തെ ശ്വാസംമുട്ടിച്ച് വലയ്ക്കാനായി വഴിവിട്ട കരാറില്‍ ഒപ്പുവെച്ച മേയര്‍ അനില്‍കുമാര്‍ പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയുടെ തിരക്കിലാണ്. പറഞ്ഞ് വരുന്നത് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണപ്ലാന്റ് നടത്തിപ്പിനുള്ള കരാറിലെ അഴിമതിയെ കുറിച്ചാണ്. കഥയിലെ വില്ലന്‍ ഒരു മരുമകനാണെന്നാണ് കോണ്‍ഗ്രസ് നേതാവും കൊച്ചി മുന്‍ മേയറുമായ ടോണി ചമ്മിണി ആരോപിക്കുന്നത്. അത് മറ്റാരുമല്ല സി.പി.എം നേതാവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ചെല്ലപ്പന്‍. രാജ്കുമാറിന്റെ സോണ്ട കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയതിന് പിന്നാലെ ടോണി ചമ്മിണി ഇതിനെതിരെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വൈക്കം വിശ്വന്റെ കുടുംബ ഫോട്ടോയും ഈ പത്രസമ്മേളനത്തില്‍ കാണിച്ചു. എന്നിട്ട് സി.പി.എം ഇന്നുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. വൈക്കം വിശ്വനോ, മരുമകനോ ഒരു വക്കീല്‍ നോട്ടീസ് പോലും അയച്ചില്ല. കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി സര്‍ക്കാരാണ് ടെണ്ടര്‍ കൊടുത്തതെന്ന് പറഞ്ഞ് കൊച്ചി മേയര്‍ അനില്‍കുമാര്‍ തടിതപ്പി. പക്ഷെ, കരാറില്‍ ഒപ്പിട്ടത് കെ.എസ്.ഐ.ഡി.സിയും കൊച്ചി നഗരസഭയും കരാറുകാരനുമാണ്. കരാര്‍ കമ്പനിക്ക് പണം കൊടുക്കുന്നത് നഗരസഭയും. അതുകൊണ്ട് സാമ്പത്തിക ബാധ്യത നഗരസഭയ്ക്കാണ്.

 

 

ഈ ബയോമൈനിംഗ് കമ്പനി രാജ്കുമാറിന്റേത്. വഴിവിട്ട കരാറെന്ന് രേഖകള്‍ സഹിതം ചമ്മിണി മാധ്യമങ്ങളെ കണ്ടിരുന്നു. അന്ന് വൈക്കം വിശ്വന്‍, അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍ എന്നിവരുടെ കുടുംബചിത്രം കാണിച്ചാണ് പത്രസമ്മേളനം നടത്തിയത്. പല മുഖ്യധാരാ മാധ്യമങ്ങളും അത് മുക്കി. ഇത്തരത്തിലൊരു പത്രസമ്മേളനം നടത്തിയിട്ട് സി.പി.എം നിഷേധിച്ചില്ല. വൈക്കം വിശ്വനോ, മരുമകനോ വക്കീല്‍നോട്ടീസ് പോലും അയ്ച്ചില്ല. കെ.എസ്.ഐ.ഡി.സിയാണ് ടെണ്ടര്‍ കൊടുത്തത്. കെ.എസ്.ഐ.ഡി.സി , കൊച്ചി നഗരസഭ, കരാറുകാരന്‍ എന്നിവരാണ്ട് കരാറില്‍ ഒപ്പിട്ടത്. ഒപ്പിടുന്നതിന് മുമ്പേ വഴിവിട്ടതാണെന്ന് ടോണി ചമ്മിണി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ സാമ്പത്തിക ബാധ്യത നഗരസഭയ്ക്കാണ്. അന്ന് മേയര്‍ അനില്‍കുമാറ് പറഞ്ഞത് സര്‍ക്കാര്‍ വഴി കെ.എസ്.ഐ.ഡി.സിക്കാണ് കരാര്‍ കൊടുത്തെന്നാണ്. രണ്ട് കരാറാണ് ഉണ്ടായിരുന്നത്. ഒന്ന് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ വിന്‍ഡോ കംപോസ്റ്റിംഗ് പ്ലാന്റ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്. അതായത് കൊച്ചി നഗരത്തില്‍ അതത് ദിവസം ഉണ്ടാകുന്ന മാലിന്യം അവിടെ കൊണ്ടുപോയി സംസ്‌കരിച്ച് വളമാക്കുക. രണ്ടാമത്തേത് അവിടെ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടി കിടപ്പുണ്ട്.

 

 

 

 

 

 

ഇത് ബയോ മൈനിംഗ് എന്ന സംവിധാനത്തിലൂടെ സംസ്‌കരിക്കുന്നതിന് ആണ് രണ്ടാമത്തെ കരാര്‍. രണ്ട് കരാറിലും അപാകതയുണ്ട്. പത്ത് കോടി ടണ്ണിനും അതിന് മുകളിലും മാലിന്യം സംസ്‌കരിച്ച കമ്പനിയെയാണ് ബയോമൈനിംഗിന് തെരഞ്ഞെടുക്കേണ്ടത്. 2020 മാര്‍ച്ചിലാണ് ടെണ്ടര്‍ വിളിച്ചത്. തിരുനെല്‍വേലി കോര്‍പ്പറേഷനിലെ മാലിന്യം സംസ്‌കരിക്കുന്ന സോണ്ട കമ്പനി അടക്കം പങ്കെടുത്തിട്ടും റിജക്ട് ചെയ്തു കാരണം അവര്‍ക്ക് എട്ടര കോടി ടണ്‍ മാലിന്യം സംസ്‌കരിച്ച പ്രവര്‍ത്തി പരിചയമേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മാസത്തിന് ശേഷം ഇതേ കമ്പനി തിരുനെല്‍വേലി കോര്‍പ്പറേഷന്റെ 10 കോടി ടണ്‍ മാലിന്യം സംസ്‌കരിച്ചെന്ന രേഖ ഹാജരാക്കി. ആദ്യം മുന്‍സിപ്പല്‍ കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റും പിന്നീട് മുന്‍സിപ്പല്‍ എന്‍ഞ്ചിനിയരുടെ സര്‍ട്ടിക്കറ്റുമാണ് സമര്‍പ്പിച്ചത്. എന്‍ഞ്ചിനിയരെ സ്വാധീനിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ടെണ്ടര്‍ അംഗീകരിച്ച കെ.എസ്.ഐ.ടി.ഡി സ്‌ക്യൂട്ടണി കമ്മിറ്റിക്ക് ഇതിലെ തട്ടിപ്പ് കണ്ടില്ലെന്ന് നടിച്ചു. മൂന്ന് മാസം കൊണ്ട് ഒന്നരക്കോടി ടണ്‍ മാലിന്യം സംസ്‌കരിക്കാനാവുമോ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കെ.എസ്.ഐ.ഡി.സിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നാണ് ടോണി ചമ്മിണി ആരോപിക്കുന്നത്.


ഒന്‍പത് മാസത്തെ കരാറാണ് ഒപ്പിട്ടത്. പിന്നീടത് നീട്ടി. കരാര്‍ അവസാനിക്കുന്നതിന് പിറ്റേദിവസം തീപിടിച്ചു. കമ്പനി തീയിട്ടെന്നാണ് ആക്ഷേപം. അല്ലെന്ന് ഇതുവരെ ആരും തെളിയിട്ടിട്ടില്ല. ഒന്‍പത് മാസത്തിനിടെ 30 ശതമാനം പ്ലാസ്റ്റിക് സംസ്‌കരിച്ചെന്ന് നഗരസഭ അവകാശപ്പെടുന്നു. എന്നാല്‍ അവിടെ ബയോ മൈനിംഗ് നടന്നിട്ടില്ലെന്ന് പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൊടുത്തു. ജൈവ-പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചല്ല സംസ്‌കരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒന്‍പത് മാസം കൊണ്ട് ബയോമൈനിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനിയെ പുറത്താക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. പക്ഷെ, കരാര്‍ നീട്ടി കൊടുക്കുകയാണുണ്ടായത്. അത് ടെണ്ടര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ബാങ്ക് ഗ്യാരണ്ടിയില്ലാതെ ഈ കമ്പനിക്ക് ഏഴ് കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സായി നഗരസഭ കൊടുത്തെന്ന് ടോണി ചമ്മിണി ആരോപിക്കുന്നു. മൊബിലൈസേഷന്‍ അഡ്വാന്‍സ് ടെണ്ടറില്‍ പറയുന്നില്ല. ഇത് പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിക്ക് തുല്യമാണ്. പാലം നിര്‍മാണം ടെണ്ടര്‍ കൊടുത്തപ്പോള്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ടെണ്ടര്‍ വ്യവസ്ഥയില്‍ ഇല്ലായിരുന്നു. പിന്നീട് ആര്‍.ഡി.എക്‌സ് കമ്പനി അഡ്വാന്‍സ് വേണ്ടമെന്ന് പറഞ്ഞ് മന്ത്രിയായിരുന്ന ഇബ്രാഹിംകുട്ടിക്ക് അപേക്ഷകൊടുത്തു. മന്ത്രി ഒപ്പിട്ട് അനുമതി കൊടുത്തു. സമാനമായ സംഭവമാണ് കൊച്ചിയിലെ പ്ലാസ്റ്റിക് സംസ്‌കരണ ടെണ്ടറിലും നടന്നിരിക്കുന്നത്. കളമശേരിയിലെ ഒരു സഖാവിന് വേണ്ടപ്പെട്ടയാള്‍ക്കാണ് ജൈവമാലിന്യ കരാര്‍ കൊടുത്തിരിക്കുന്നത്. ഈ കമ്പനിക്കും യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ നഗരസഭാ മേയര്‍ സോണ്ട കമ്പനിയുടെ കരാര്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരത് ചെയ്തു. റീടെണ്ടറില്‍ സോണ്ടയേക്കാള്‍ 40 ശതമാനം കുറവ് കാണിച്ചവര്‍ക്ക് കൊടുത്തു. അവിടെ ഇപ്പോള്‍ സുഗമമായി കാര്യം നടക്കുന്നു. കൊച്ചി നഗരസഭ സര്‍ക്കാരിനെ സമീപിച്ചില്ല. കാരണം വ്യക്തമാണ്.

കൊച്ചിയില്‍ ഒരാഴ്ചയോളമായി ജനം വിഷപ്പുക ശ്വസിക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. 2008ല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ബ്രഹ്‌മപുരം പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതലുള്ള എല്ലാ മാലിന്യ ടെണ്ടറുകളും വീഴ്ചകളും ഹൈക്കോടതി എടുത്ത കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 2010ലാണ് ടോണി ചമ്മിണി മേയറായത്. അന്ന് മാലിന്യ സംസ്‌കരണത്തിന് ടെണ്ടര്‍ വിളിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യവസ്ഥകളുണ്ടാക്കി. അത് അനുസരിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സി.പി.എം നേതാവ് കെ.ജെ ജേക്കബ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു. മൂന്ന് കൊല്ലത്തെ ടെണ്ടറാണ് കൊടുത്തത്. മാലിന്യ സംസ്‌കരണം സ്തംഭിക്കാതിരിക്കാന്‍ പുതിയ കരാറുകാരന്‍ വരുന്നത് വരെ നിലവിലെ കരാറുകാരന്‍ തന്നെ തുടരാനും എല്ലാവരും ഒരുമിച്ച് തീരുമാനം എടുത്തു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സ്വച്ഛഭാരതം പദ്ധതി പ്രകാരം ശുചിത്വനഗര പട്ടിക തയ്യാറാക്കി. 600 നഗരങ്ങളില്‍ കൊച്ചി നാലാമതെത്തി. കൊച്ചിയില്‍ അടുത്ത കാലം വരെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് ഇല്ലായിരുന്നു. ടോണി ചമ്മിണിയുടെ കാലത്ത് സര്‍ക്കാരിനോട് ഇത് വേണമെന്ന് ആവശ്യപ്പെട്ടു. 2016 ജനുവരിയില്‍ ഒരു കമ്പനിയുമായി എം.ഒ.യു ഒപ്പിട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തായിരുന്നു അത്. ഗവണ്‍മെന്റ് മാറി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. അതോടെ കൊച്ചിയിലെ ഇടത് കൗണ്‍സിലര്‍മാര്‍ സടകുടഞ്ഞെണീറ്റു. യു.ഡി.എഫ് കാലത്തെ എം.ഒ.യുവില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. മുഖ്യമന്ത്രി പരിശോധിക്കാന് ശാസ്ത്ര ഉപദേഷ്ടാവിനെ ഏല്‍പ്പിച്ചു. അദ്ദേഹം രണ്ട് കൊല്ലം എടുത്തു. അല്ലായിരുന്നെങ്കില്‍ ഇത്രയും പ്ലാസ്റ്റിക് കുന്ന് കൂടില്ലായിരുന്നു. കൊച്ചിയിലെ സഹോദരങ്ങള്‍ക്ക് ദിവസങ്ങളായി വിഷപ്പുക ശ്വസിക്കേണ്ട ഗതികേട് ഉണ്ടാവുകയും ഇല്ലായിരുന്നു. എന്ത് ചെയ്യാനാ കാട്ടിലെ തടി തേവരുടെ ആന വെട്ടടാ... വെട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (10 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (27 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (40 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends