ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ അപകടം, മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ലുലു മാൾ ജീവനക്കാരന് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകവെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം ലുലു മാളിലെ ജീവനക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 5.30 ഓടെ താനൂർ പുത്തൻ തെരു അങ്ങാടിയിൽ യുവാക്കൾ യാത്ര ചെയ്ത ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്.
ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പറമ്പിൽ പീടിക പെരുവള്ളൂർ കൂമണ്ണ പുറ്റേക്കാടൻ അബൂബക്കറിൻ്റെ മകൻ റിഷാൽ (24) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന പള്ളിയാളി മുർഷിദിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനൂർ പോലീസ് അപകട സ്ഥലത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























