കണ്ണീര്‍ക്കാഴ്ചയായി.... സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തും മുന്‍പ് യുവാവിന് ജീവന്‍ നഷ്ടമായി...

യാത്രയ്ക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തും മുമ്പേ ജീവന്‍ നഷ്ടമായി.. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ (42) ആണ് മരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായ പ്രകാശന്‍ സ്വകാര്യ കാറുകളും ഓടിക്കാന്‍ പോകാറുണ്ട്. അങ്ങനെ സ്വകാര്യ കാര്‍ ഓടിക്കവേ ചൊവ്വാഴ്ച വൈകുന്നേരം ഇത്തരത്തില്‍ ഒരു യാത്ര പോകുമ്പോഴായിരുന്നു സംഭവം നടന്നത്.
എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് അസ്വസ്ഥത തോന്നിയത്. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി. ഇതില്‍ കയറി എടപ്പാള്‍ ഹോസ്പിറ്റലിലേക്കു പോയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു.
രണ്ടുദിവസം മുന്‍പും അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ടിട്ടുണ്ടായിരുന്നു. അന്നുവിളിച്ച അതേ ആംബുലന്‍സാണ് ചൊവ്വാഴ്ചയും പ്രകാശന്‍ വിളിച്ചത്. അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കള്‍: ഋതിക്ക്, യമിന്‍. സഹോദരങ്ങള്‍: അജിത, അനിത, ശശി. സംസ്‌കാരം ഇന്ന് നടക്കും.
"
https://www.facebook.com/Malayalivartha























