Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ഇ.ഡിയുടെ ലക്ഷ്യം രവീന്ദ്രനല്ല... അതുക്കും മേലെ, ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കരന് കിട്ടിയത് ചില്ലറ മാത്രം, വഴിവിട്ട ഇടപാടിനെ കുറിച്ച് രവീന്ദ്രന് അറിയാമെന്ന് ഇ ഡി , ഊരാളുങ്കലിൻ്റെ കാര്യത്തിലും തീരുമാനമാകും

08 MARCH 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനിൽ നിന്നും ലൈഫ്മിഷൻ അഴിമതി കേസിലെ അന്വേഷണം സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വ്യാപിപ്പിക്കാൻ ഇ ഡി യുടെ അപ്രതീക്ഷിത നീക്കം. ഇ ഡി യുടെ ലക്ഷ്യം രവീന്ദ്രനല്ല. അതുക്കും മേലെയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് സി.എം.രവീന്ദ്രൻ.ശിവശങ്കരനെ പോലും പൂർണമായി പിണറായി വിജയൻ വിശ്വസിച്ചിട്ടില്ല. എന്നാൽ രവീന്ദ്രനെ കണ്ണുമടച്ചാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇതിൽ ഇനിയും മാറ്റം വരാൻ സാധ്യതയില്ല.

രവീന്ദ്രന് സ്വന്തം താൽപ്പര്യങ്ങളില്ലെന്നാണ് പിണറായി വിശ്വസിക്കുന്നത്. സി.എം രവീന്ദ്രന് ഉണ്ടായ സമ്പത്തെല്ലാം പിണറായി കൂടി അറിഞ്ഞു കൊണ്ടാണ്. തൻ്റെ ഓഫീസിലെ ജീവനക്കാർക്കൊന്നും അറിയാത്ത പല രഹസ്യങ്ങളും രവീന്ദ്രന് അറിയാം. രവീന്ദ്രൻ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ  ഒരീച്ച പോലും പറക്കില്ല. ഇക്കാര്യം ഇ.ഡി. മനസിലാക്കിയിട്ടുണ്ട്. അതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയത് ഇതിന് വേണ്ടിയാണ്.

കരാറിന്റെ രേഖകകള്‍ ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ലൈഫ് മിഷന് കത്ത് നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഇ ഡി ശേഖരിച്ചിരുന്നു.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തു. അതിനിടയിലാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ അറിഞ്ഞാണെന്നാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സി .എം രവീന്ദ്രന് എല്ലാം അറിയാം എന്നു തന്നെയാണ് ഇ ഡിയുടെ വിശ്വാസം.

സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മില്‍ നടത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റുകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി രവീന്ദ്രന് പരിചയമുണ്ടായിരുന്നോ സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നിവയില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്.

ആദ്യ നോട്ടീസില്‍ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിര്‍ദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുതവണ നോട്ടീസ് അയച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഹാജരായത്.

മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴയിടപാടാണ് ലൈഫ് മിഷന്‍ കരാറുകള്‍ക്ക് പിന്നില്‍ നടന്നിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മിഷന്‍ എന്ന പേരില്‍ നല്‍കിയിട്ടുണ്ടെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇഡിക്കു മുന്നില്‍ വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.

അതായത് ശിവശങ്കരനെ കൂടാതെ ആരെല്ലാം കമ്മീഷൻ വാങ്ങിയെന്നാണ് ഇ.ഡിക്ക് അറിയേണ്ടത്. ശിവശങ്കരന് കിട്ടിയത് ചില്ലറ മാത്രമാണെന്ന് ഇ.ഡി.കരുതുന്നത്. രവീന്ദ്രന് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടെന്ന് ഇ.ഡി വിശ്വസിക്കുന്നതായി മനസിലാക്കുന്നു. വഴിവിട്ട ഇടപാടിനെ കുറിച്ച് രവീന്ദ്രന് അറിയാം എന്നാണ് ഇ ഡി കരുതുന്നു.ഇതിൻ്റെ വിശദാംശങ്ങൾ ഇ ഡിക്ക് അറിയണം.അഴിമതി എവിടെയാണ് ചെന്നു നിൽക്കുന്നതെന്നാണ് ഇ ഡിക്ക് അറിയണം. അതിൻ്റെ കുന്തമുനയാണ് ഇ. ഡിക്ക് കണ്ടെത്തേണ്ടത്. അത് നിസാരമല്ലെന്ന് ഇ.ഡിക്ക് അറിയാം. നിസാരമല്ലെങ്കിലും ഇത് സാധ്യമാകുമെന്നു തന്നെയാണ് ഇ.ഡി കരുതുന്നത്. അതാണ് ഇ ഡിക്ക് അറിയേണ്ടത്.

ഇ ഡിയുടെ കൈയിൽ കിട്ടിയ രവീന്ദ്രനെ ഇ ഡി. എന്നും ചെയ്യാം.. രവീന്ദ്രൻ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഇ ഡിയുടെ സ്കാനറിലാണ്. രവീന്ദ്രന് സ്വന്തമായുള്ള സമ്പത്തിന്റെ അളവ് കേന്ദ്രാന്വേഷണ ഏജൻസികളെ പോലും അത്ഭുതപ്പെടുത്തിയതാണ് വിവരം. ഓരോ തവണ ഒഴിഞ്ഞുമാറുമ്പോഴും രവീന്ദ്രന്റെ അതീവ രഹസ്യങ്ങൾ പോലും ചികഞ്ഞെടുക്കുകയായിരുന്നു ഇ ഡി. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും രവീന്ദ്രന്റെ ജാതകം ഇ ഡിക്ക് ലഭിച്ചുകൊണ്ടിരുന്നു. അതെല്ലാം കുട്ടിയും കിഴച്ചും ഇ ഡി. എത്തിച്ചേർന്നത് അധോലോകങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന സ്വത്ത് വിവര പട്ടികയിലാണെന്നാണ് വിവരം. അതാണ് മറനീക്കി പുറത്തുവരാൻ പോകുന്നത്.

ഇയാൾ വഴി എത്ര നേതാക്കൾ ഊരാളുങ്കലിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്നത്. പല നേതാക്കളും രവീന്ദ്രന്റെ വിശ്വസതരാണ്. ഒരു മന്ത്രി അക്കാര്യം തുറന്നു പറയുകയും ചെയ്തു. പല പ്രമുഖ നേതാക്കൾക്കും ഊരാളുങ്കലിൽ നിക്ഷേപമുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഊരാളുങ്കലിന്റെ ബിസിനസ് രഹസ്യങ്ങൾ പുറത്തുവന്നാൽ കേരളം ഞ്ഞെട്ടുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ അടക്കം പറയുന്നത്. ഊരാളുങ്കൽ തങ്ങളുടെ വിശ്വസ്ത സ്ഥാപനമാണെന്നാണ് സി പി എം നേതൃത്വം പറയുന്നത്. തൊഴിലാളികളെ മുൻ നിർത്തി പാർട്ടിക്ക് ഫിക്സഡ് ഡിപ്പോസിറ്റ് വർദ്ധിപ്പിക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ. ചുരുക്കത്തിൽ ഊരാളുങ്കലിന്റെ ഭാവി പോലും രവീന്ദ്രൻ കാരണം അപകടത്തിലാണ്.

സി പി എം നേതാക്കളുടെ ബിനാമി സ്വത്തിൻ്റെ ഉറവിടം ഊരാളുങ്കലാണെന്ന് ഇ ഡി കരുതുന്നു. അതിന് രവീന്ദ്രനെ കരുവാക്കുന്നതായി ഇ ഡി കരുതുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഇ ഡി ക്ക് രക്ഷപ്പെടാം. ശിവശങ്കരന് സംഭവിച്ചത് ഇതേ അബദ്ധമാണ്. അദ്ദേഹം ഒന്നും പറയാതെ വെറുതെയിരുന്നു. ഉള്ളത് പറഞ്ഞിരുന്നെങ്കിൽ ശിവശങ്കറിന് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ ഇ.ഡി ശേഖരിച്ചു കഴിഞ്ഞു. ഏതാനും രേഖകൾ കൂടി ഇ. ഡിക്ക് കിട്ടാനുണ്ട്. അത് കൂടി കിട്ടിയാൽ eചാദ്യം ചെയ്യുന്നയാളെ പൂട്ടാൻ കഴിയുമെന്ന് ഇ.ഡി.കരുതുന്നു.

രവീന്ദ്രന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വത്ത് വകകളുടെ വിശദാംശങ്ങൾ ഇ.ഡി. അനൗദ്യോഗികമായി ശേഖരിച്ചിരുന്നെന്നാണ് റിപ്പോർട്ട്.. രജിസ്ട്രേഷൻ വകുപ്പിൽ നിന്നും വിവരങ്ങൾ കിട്ടാൻ കാലതാമസമുണ്ടാകുമെന്ന് ഇ. ഡിക്ക് അറിയാമായിരുന്നു. രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡു നടത്തിയിരുന്നു. ഇ.ഡി യുടെ ലക്ഷ്യം രവീന്ദ്രനല്ല എന്ന കാര്യം ഇതിനകം തന്നെ വ്യക്തമാണ്.ശിവശങ്കരനെയും ഇ ഡി ഗൗരവമായി എടുക്കുന്നില്ല. എന്നാൽ വായും പൂട്ടിയിരിക്കുന്ന ശിവശങ്കരനാണ് ഇ ഡിയുടെ യഥാർത്ഥ വിഷയം. ഇനി ഊരാളുങ്കലായിരിക്കും ഇ.ഡിയുടെ ലക്ഷ്യമെന്ന് മനസിലാക്കുന്നു.

ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേർന്നാണ്. അന്ന് പൊന്നേ ചക്കരേ എന്നൊക്കെ വിളിച്ച് ഊരാളുങ്കലിന് വേണ്ടി രംഗത്തെത്തിയ സി പി എം നേതാക്കൾ പിന്നീട് കാൻസർ രോഗിയായ ഇബ്രാഹിംകുഞ്ഞിനെ പിടിച്ച് ജയിലിലടച്ചു.

2015-ൽ ഉമ്മൻചാണ്ടിയാണ് ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നൽകിയത്. അതും ഒരു സി പി എം പ്രസ്ഥാനത്തിന്. ടി.പി ചന്ദ്രശേഖരൻ വധത്തിൽ സി പിഎം നേതാക്കളെ കോൺഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്.

2016 ജനുവരിയിൽ ഉമ്മൻചാണ്ടി ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്. .എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ 2019 സെപ്റ്റംബർ വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകൾമാത്രം ഊരാളുങ്കലിനു നൽകിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം ചേർത്ത് 300 ഓളം കരാറുകൾ ഇതിനു പുറമെ നൽകിയിട്ടുണ്ടെന്നാണ് വിവരം .

എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.

സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കൽ കഴിഞ്ഞസർക്കാരിൽ നിന്ന് കരാർ ഏറ്റെടുത്തത്.എന്നാൽ സ്വകാര്യ കമ്പനികൾ രൂപകരിച്ചും മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്.

ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതിനിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മൻ ചാണ്ടി ചെയ്തത്.

ഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ഉമ്മൻ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികൾക്ക് കരാർ നൽകാനാവും. ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നതെന്ന് കരുതുന്നു. ഏതായാലും അതുക്കും മേലെ ഇ ഡി ഉയരുമ്പോൾ ഊരാളുങ്കലിൻ്റെ കാര്യത്തിലും തീരുമാനമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (13 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (30 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (43 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends