Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ഗവർണറും സർക്കാരും തമ്മിലുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോര് നശിപ്പിക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ..ഇന്‍ ചാര്‍ജ് ഭരണത്തില്‍ സര്‍വകലാശാലകളും കോളജുകളും സമ്പൂര്‍ണ സ്തംഭനത്തില്‍....പതിനായിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത്, ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തില്‍ മനം മടുത്താണ്...

08 MARCH 2023 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

ഗവർണറും സർക്കാരും തമ്മിലുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോര് നശിപ്പിക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആന്നെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല....എന്ന് തുടങ്ങിയ സമരവും ബഹളവുമാണെന്ന് അറിയോ...അതിനെതിരെ ഇപ്പോൾ പൊട്ടിത്തെറിച്ചിരിക്കുകയാണ്..കെ സുധാകരൻ..സര്‍വ്വകലാശാലകളില്‍ വിസിമാരും കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സി പി എമ്മിനു താല്പര്യമുള്ള കുഴിയാനകളെ സര്‍വ്വകലാശാലകളില്‍ വിസിമാരായും സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും നിയമിക്കാനാകുന്നില്ല. ഇന്‍ ചാര്‍ജ് ഭരണത്തില്‍ സര്‍വകലാശാലകളും കോളജുകളും സമ്പൂര്‍ണ സ്തംഭനത്തില്‍ .പതിനായിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തില്‍ മനംമടുത്താണ്.

 

സി പി എമ്മിന്റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറും ഈ തകര്‍ച്ചയിലെ കൂട്ടുപ്രതികളാണെന്നും സുധാകരന്‍ പറഞ്ഞു.. സംസ്ഥാനത്തെ 14 സര്‍വകലാശാലകളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.കേരള, കെടിയു, കാര്‍ഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതായിട്ട് മാസങ്ങളായി. മലയാളം സര്‍വ്വകലാശാലാ വിസി ഫെബ്രുവരി 28ന് വിരമിച്ചപ്പോള്‍ കുസാറ്റ്, എംജി , സര്‍വ്വകലാശാല വിസിമാര്‍ ഉടനേ വിരമിക്കും. സ്വന്തം നിയമനത്തില്‍ ആക്ഷേപം കേട്ട കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കാലിക്കറ്റ്, സംസ്‌കൃത, ഓപ്പണ്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് .

 

കാര്‍ഷിക സര്‍വ്വകലാശാലയില്‍ യുജിസി വ്യവസ്ഥ ലംഘിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചത് വിവാദത്തിലായി. സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസാ തോമസിന്റെ നിയമനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്കുള്ള നോമിനേഷന്‍ നടത്താനുള്ള ഗവര്‍ണറുടെ അധികാരത്തിന് സമാന്തരമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനുള്ള നീക്കം ഗവര്‍ണര്‍ അനുവദിക്കാത്തതും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അടി മൂര്‍ച്ഛിക്കാന്‍ ഇടയായി.വിസിമാരെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നല്‍കുന്നത് സിപിഎം വിലക്കിയത് കൊണ്ട് ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ കഴിയുന്നില്ല.മലയാളം സര്‍വകലാശാലയിലാകട്ടെ ഗവര്‍ണറുടെ ഓഫീസിനു സമാന്തരമായി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ്നേരിട്ട് കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുവാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വിവരം മന്ത്രിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടും കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടിയുമായി മുന്നോട്ടു പോകുവാന്‍ മന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.

സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ തങ്ങള്‍ക്കാണ് അവകാശമെന്ന പുതിയൊരു വാദവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വിസി മാരുടെ നിയമനാധികാരി ഗവര്‍ണര്‍ ആയതുകൊണ്ട് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കാണെന്നാണ് രാജ്ഭവന്റെ നിലപാട്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കീഴ്വഴക്കം അട്ടിമറിക്കുന്നത് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതുവരെ വിസി നിയമനങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാണ്.സര്‍ക്കാര്‍ കോളേജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. തുടര്‍ന്ന് 43 പ്രിന്‍സിപ്പല്‍മാരെ നിയമിക്കുവാനുള്ള പട്ടികയ്ക്ക് ആറുമാസം മുന്‍പ് പി.എസ്.സി അംഗീകാരം നല്‍കി. എന്നാല്‍, ഇടത് അധ്യാപക സംഘടനാനേതാക്കള്‍ ഇല്ലാത്തതുകൊണ്ട് പട്ടികയ്ക്ക് മന്ത്രി അംഗീകാരം നല്‍കിയില്ല. 66 ഗവണ്‍മെന്റ് കോളേജിലും ഇപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍മാരുടെ ചുമതല നല്‍കിയിരിക്കുകയാണ്.

 

പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനങ്ങളുമെല്ലാം വൈകുന്നതുമൂലം മനംമടുത്ത വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടി കേരളത്തിനു പുറത്തുള്ള അന്യ യൂണിവേഴ്‌സിറ്റികളിലേയ്ക്ക് പലായനം ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസമേഖലയെ അലങ്കോലമാക്കിയ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കേരളം മാപ്പുനല്കില്ലെന്നു സുധാകരന്‍ പറഞ്ഞു .പക്ഷെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്നാട്ടിലെ വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളെ ആണ് ബാധിക്കുന്നത്, അവർക്കു ഇന്നാട്ടില്ലേ വിദ്യാഭ്യാസത്തോടുള്ള വിശ്വാസമാണ് ഇവിടെ തകരുന്നത്...അത് കൊണ്ട് തന്നെ.. കെ സുധകാരന്റെ വാക്കുകളോട് യോജിക്കാൻ തന്നെയാണ് നമ്മുക്ക് എല്ലാവർക്കും സാധിക്കും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (13 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (30 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (43 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends