നടിയുടെ ഷഡ്ഡിയിൽ കാവി കണ്ടപ്പോൾ കുരച്ച നായ്ക്കൾ എവിടെ? കൊച്ചിയും പേപ്പറും.. പേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ലെന്ന് ഹരീഷ് പേരടി

ഇത്തവണത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യ പേപ്പർ തുറന്നുനോക്കിയ കുട്ടികൾ ഒന്നുഞെട്ടി. വ്യത്യസ്തമായിരുന്നു ചോദ്യ പേപ്പർ... ചോദ്യം കട്ടിയുള്ളതായതുകൊണ്ടൊന്നുമല്ല. ഇത്തവണ ചോദ്യങ്ങൾ കറുത്ത അക്ഷരങ്ങളിൽ ആയിരുന്നില്ല, ചുവന്ന അക്ഷരങ്ങളിൽ ആയിരുന്നു.
പ്ലസ് വണ്‍ പരീക്ഷ പേപ്പര്‍ ചുവന്ന മഷിയില്‍ അച്ചടിച്ചതിലും കൊച്ചിയിലെ ആകാശം മാലിന്യപുക കൊണ്ട് കറുത്തിരുണ്ടിട്ട് ദിവസങ്ങളായിട്ടും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ പരിഹസിച്ച് നടന്‍ ഹരീഷ് പേരാടി. നടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവര്‍ കുട്ടികളുടെ പരീക്ഷാ പേപ്പര്‍ ചുവപ്പിച്ചപ്പോഴോ കൊച്ചിയിലെ ആകാശം മാലിന്യ പുകകൊണ്ട് കറുത്തിരുണ്ടപ്പോഴോ പ്രതികരിക്കുന്നില്ലെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം....
സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാംസ്‌കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ല...എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല...
ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു...ശുഭ മാലിന്യരാത്രി...പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള്‍ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും...തെരുവുകള്‍ മുഴുവന്‍ ആര്‍ക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ.
അതേസമയം, ഇന്നലെ അധ്യാപകർ പരസ്പരം സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം ചോദ്യപേപ്പർ കുട്ടികൾക്ക് വിതരണം ചെയ്തു. ചോദ്യം പേപ്പർ കണ്ട കുട്ടികളിലും ഞെട്ടി. ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം. വെള്ള പേപ്പറിൽ ചുവന്ന നിറത്തിൽ ചോദ്യങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നു. ചിലർ ഇത് വളരെ നന്നായി എന്നും ചിലർ വായിക്കാൻ ബുദ്ധിമുട്ടായി എന്നും പറഞ്ഞു.
എന്നാൽ ഇക്കാര്യം മന്ത്രിയോട് ചോദിച്ചപ്പോൾ ചുവപ്പിനെന്താണ് പ്രശ്‌നം എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഴയപോലെ കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത്. വി എച്ച് എസ് ഇ കുട്ടികൾക്കും മാറ്റമില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് അധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ആരോപിച്ചു.
https://www.facebook.com/Malayalivartha























