വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറത്തു കോളേജിന് സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി അനുഷ (23) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ അനുഷ മലപ്പുറം എം സി ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
കഴിഞ്ഞയാഴ്ച കോളേജിന് സമീപം വച്ച് ഇരുചക്ര വാഹനം അപകടത്തിലകപ്പെട്ടായിരുന്നു അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനുഷ മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha


























