Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

പിണറായി കോര്‍പറേറ്റ് ഭീമന്‍;സിപിഎമ്മുകാര്‍ക്ക് എവിടെ നിന്ന് ഇത്ര പണം,കേരളം വിറ്റുതുലച്ച് വന്‍ സാമ്രാജ്യം കെട്ടിപ്പൊക്കി,അണികളെ പച്ചയ്ക്ക് വഞ്ചിച്ച പാര്‍ട്ടി,കമ്യൂണിസത്തെ കൊന്ന് കുഴിച്ചുമൂടി

21 MARCH 2023 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

എംജിഎസ്‌ നാരായണന്‍ സാര്‍ പറഞ്ഞ ഒരു പ്രസ്താവന ഓര്‍മ്മ വരികയാണ്. ഞാന്‍ ഇടതുപക്ഷം എന്നൊരു പദപ്രയോഗം അംഗീകരിക്കുന്നില്ല. ഇവിടെ ഇടതുപക്ഷം ഇല്ല. യൂറോപ്യന്‍ ഹിസ്റ്ററിയുടെ കോണ്‍ടക്‌സ്റ്റിലാണ് വലതുപക്ഷം ഇടതുപക്ഷം എന്ന പ്രയോഗങ്ങള്‍ വന്നത്. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ഇടതുപക്ഷക്കാരാണെന്ന് അവകാശപ്പെടുന്നതാണ്. പക്ഷെ അവര്‍ ഇടതുപക്ഷക്കാരല്ല. യൂറോപ്യന്‍ കോണ്‍ടക്‌സ്റ്റില്‍ ഭരണാധികാരി വര്‍ഗ്ഗങ്ങള്‍ അവരൊക്കെ വലതുപക്ഷത്ത് നില്‍ക്കുന്നവരും. അവരെ എതിര്‍ത്ത് പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുന്നവരാണ് ഇടതുപക്ഷക്കാര്‍. ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ വലിയ മുതലാളിമാരല്ലെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അത്ര പണമുള്ളൊരു പാര്‍ട്ടി വേറെയുണ്ടോ കേരളത്തില്‍. നാല് വര്‍ഷം മുന്‍പ് എംജിഎസ് ഒരു അഭിമുഖത്തില്‍ ഇത് വെട്ടിത്തുറന്ന് പറഞ്ഞതിന് സിപിഎമ്മിന്റെ വലിയ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു.

എന്നാല്‍ അദ്ദേഹം അന്ന് പറഞ്ഞുവെച്ചത് പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. സിപിഎമ്മിനോളം പണമുള്ള വേറൊരു പാര്‍ട്ടി കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഉണ്ടാകില്ല. നേതാക്കന്മാര്‍ കോടീശ്വരന്മാര്‍. നേതാക്കന്മാരുടെ മക്കള്‍ വിദേശത്തും സ്വദേശത്തും വമ്പന്‍ ബിസ്‌നസ് സാമ്രാജ്യങ്ങള്‍ ഉള്ളവര്‍. ഓര്‍ക്കണം തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാക്കളാണെന്ന്.പാവപ്പെട്ടവന്റെ,പട്ടിണി,കിടക്കുന്നവന്റെ,അശരണരുടെ,തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം മൈക്ക് വെച്ച് അലറിവിളിക്കുന്ന ഇവരുടെ മടിയില്‍ മാത്രമല്ല ബാങ്കുകളിലും നല്ല ഖനമുണ്ട്. എവിടെ നിന്നാണ് ഈ തൊഴിലാളി പാര്‍ട്ടിയ്ക്ക് ഇത്രയധികം പണം. ഈ നേതാക്കന്മാര്‍ക്ക് എവിടെ നിന്നാണ് കോടികളുടെ സമ്പത്ത് ഉണ്ടായത്. ജനങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച് ഉണ്ടാക്കിയ പണം. കേരളം വിറ്റുതുലച്ചിന്റെ പണം,കേരളം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തതിന്റെ പണം. ലാവ്‌ലിന്‍,കിഫ്ബി,സ്മാര്‍ട് സിറ്റി,ലൈഫ് മിഷന്‍,കെ ഫോണ്‍,സ്പ്രിങ്ക്‌ളര്‍ തുടങ്ങി വമ്പന്‍ അഴിമതി പദ്ധതികളിലൂടെ തട്ടിയ പണം. പാവപ്പെട്ടവന്റെ ആനുകൂല്യങ്ങളില്‍ കൈയ്യിട്ടുവാരിയതിന്റെ പണം,പാവപ്പെട്ടവന്റെ അന്നത്തില്‍ കൈയ്യിട്ടുവാരിയതിന്റെ മിച്ചം,കേരളത്തിലെ ഏക്കര്‍ കണക്കിന് ഭൂമികള്‍ ഹാരിസണ്‍ കമ്പനിക്കും യോഹന്നാന്മാര്‍ക്കും തീറെഴുതി കൊടുത്തതിന്റെ പണം,തീര്‍ന്നില്ല മാലിന്യ പ്ലാന്റുകളില്‍ പോലും കൈയ്യിട്ടുവാരി നക്കിയതിന്റെ പണം. അങ്ങനെ കോര്‍പ്പറേറ്റുകളെ വാഴിച്ചും കേരളം കട്ടും മുടിച്ചും ഉണ്ടാക്കിയ കോടികളുടെ പുറത്താണ് ഇവര്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. ആ കാശിന് തിന്നാല്‍ ദഹിക്കില്ല പിണറായി. കാരണം പാവപ്പെട്ടവന്‍ ഇന്നും ഇവിടെ പാവപ്പെട്ടനായും പട്ടിണി കിടക്കുന്നവന്‍ ഇന്നും ഇവിടെ പട്ടിണി കിടന്നും ഒരു തുണ്ട് ഭൂമി ഇല്ലാത്തവന്‍ ഇന്നും കടത്തിണ്ണയില്‍ കിടക്കുമ്പോഴും ഞങ്ങള്‍ കമ്യൂണിസ്റ്റുകള്‍ എന്ന് വാദിച്ച് ഈ ഭരണത്തില്‍ കയറി ഇരിക്കാന്‍ ലവലേശം ഉളുപ്പുണ്ടോ.

ഇന്നിപ്പോള്‍ ഫാരിസ് അബൂബക്കര്‍ എന്ന സിപിഎമ്മിന്റെ ബാങ്കിന് പൂട്ടുവീണു. ആദായനികുതി വകുപ്പ് ഫാരിസിന്റെ വീടുകളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തപ്പോള്‍ പുറത്തേക്ക് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് ബിസ്‌നസുകളില്‍ സിപിഎം നേതാക്കള്‍ക്ക് പങ്ക്. സിപിഎംമ്മുകാരുടെ വലിയ നിക്ഷേപമാണ് ഫാരിസിന്റെ സ്വദേശത്തേയും വിദേശത്തേയും കമ്പനികളിലേക്ക് ഒഴുകിയിരിക്കുന്നത്. അതും കേരളത്തില്‍ പലയിടത്തായ് ഫാരിസിനുള്ള റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിന് എല്ലാ ഒത്താശയും സിപിഎം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാകും മുന്‍പ് മുളവുകാടിനു സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കറിലധികം കണ്ടല്‍ക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് ഈ 15 ഏക്കര്‍ ഭൂമിയുടെ സമീപത്തു കൂടെ കൊണ്ടുപോകാന്‍ റോഡിന്റെ ദിശയില്‍ മാറ്റംവരുത്തി ദേശീയപാത അതോറിറ്റിക്ക് അധികച്ചെലവുണ്ടാക്കിയതായും കണ്ടെത്തി.

ഈ ഇടപാടില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. കേരളത്തിന്റെ പലഭാഗങ്ങളിലും തണ്ണീര്‍ത്തട, വനസംരക്ഷണ, തീരദേശ നിയമങ്ങള്‍ ലംഘിച്ച് ഫാരിസ് അബൂബക്കറിന്റെ കമ്പനികള്‍ സ്വരുക്കൂട്ടിയ വന്‍ ഭൂമി നിക്ഷേപത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 5 വര്‍ഷത്തിനിടയില്‍ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു ഫാരിസ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്കു സമീപകാലത്ത് ഉറവിടം വെളിപ്പെടുത്താതെ എത്തിയ 100 കോടി രൂപയുടെ നിക്ഷേപവുമാണ് അന്വേഷണം വേഗത്തിലാക്കാന്‍ കാരണം. ഈ ഫാരിസ് സിപിഎമ്മിന്റെ അടുത്ത ആളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍,മന്ത്രി റിയാസിന്റെ ബന്ധു. സിപിഎം നേതാക്കളുടെ ധനകാര്യ മന്ത്രി ഫാരിസാണ്. സിപിഎമ്മിന് ഫാരിസുമായുള്ള ബന്ധത്തിന്റെ മഞ്ഞുമലയുടെ അറ്റം മാത്രമേ പുറത്ത് വന്നിട്ടുള്ളു. ബാക്കി പുറത്ത് വരാനിരിക്കുന്നതേയുള്ളു. ഇനിയും സിപിഎം തൊഴിലാളി പാര്‍ട്ടിയെന്ന് പറയരുത്. രാജ്യത്ത് ഭരണം ആകെയുള്ളത് ഇങ്ങ് അറ്റത്ത് കേരളത്തില്‍. സിപിഎം കേന്ദ്ര നേതൃത്വത്തേയും പോറ്റുന്നത് കേരളത്തിലെ എല്‍ഡിഎഫ്. കോടികളുടെ ആസ്തിയാണ് ഈ നേതാക്കന്മാര്‍ക്ക്. റിസോര്‍ട്ടുകളില്‍ നിക്ഷേപം,റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം,വിദേശ ബാങ്കുകളില്‍ കോടികള്‍,ബിനാമി ഇടപാടുകള്‍ അങ്ങനെ പണത്തിന്റെ പുറത്താണിരുപ്പ്. എന്നിട്ടും തൊഴിലാളി പാര്‍ട്ടി നേതാക്കളെന്ന് വീമ്പിളക്കല്‍. ഈ പറയുന്ന സിപിഎം നേതാക്കളില്‍ ആരാണ് കമ്യൂണിസ്റ്റ്‌ ആശയത്തിന് അനുസരിച്ച് ജീവിച്ചിട്ടുള്ളത്. 

ഏത് നേതാവാണ് ലളിത ജീവിതം നയിക്കുന്നത്. ഏത് പാവപ്പെട്ടവന്റെ കൂടെയാണ് ഇവര്‍ നിന്നിട്ടുള്ളത്. എത്ര പാവപ്പെട്ടവരെയാണ് ഇവര്‍ സഹായിച്ചിട്ടുള്ളത്. നല്ല ഒന്നാന്തരം കമ്യൂണിസ്റ്റുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഭരണകൂട ഭീകരതകള്‍ക്കും സമ്പന്മാരുടെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പൊരുതി പാവപ്പെട്ടവന് വേണ്ടി നിലകൊണ്ടിട്ടുള്ള, കേരള സമൂഹത്തിന്റെ മാറ്റത്തിന് തിരികൊളുത്തിയ കേരളം ഇന്ന് കാണുന്ന കേരളമാകുന്നതിന് വേണ്ടി അടിയും ചവിട്ടും കൊണ്ട് പൊരുതിയ എത്രയോ കമ്യൂണിസ്റ്റുകള്‍. അവിടെയും തീരുന്നില്ല അധികാരത്തില്‍ വന്നപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി നിന്നിട്ടുള്ള നേതാക്കന്മാര്‍ ഭരിച്ചിരുന്ന നാട് കൂടിയാണിത്. വിഎസ്സും നായനാരും ഒക്കെ കറകളഞ്ഞ കമ്യൂണിസ്റ്റുകളാണ്. എന്നാല്‍ കമ്യൂണിസത്തിന്റെ അന്തകനാണ് പിണറായി. അധികാരത്തില്‍ കയറിയ നാള്‍മുതല്‍ കട്ടും മുടിച്ചും കുടുംബം വളര്‍ത്തുന്നു. അതിന് കൂടെ കുറേ ശിങ്കിടികളും. അതിന് പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ കോര്‍പ്പറേറ്റ് അല്ല. തുടര്‍ ഭരണം നല്‍കി വിജയിപ്പിച്ചവരോട് വലിയ വഞ്ചന കാണിച്ചൊരു നേതാവ്. കമ്യൂണിസത്തിന് പകരം പിണറായിസം നടപ്പാക്കുന്നു. ജനകീയ നേതാവെന്ന വാഴ്ത്തുപാട്ടിന് പിആര്‍ വര്‍ക്ക് നടത്തേണ്ടി വന്ന ഒരേയൊരു കമ്യൂണിസ്റ്റ് നേതാവ് നിങ്ങളാണ് പിണറായി. കമ്യൂണിസം അല്ല ഏകാധിപത്യമാണ് പിണറായി നടപ്പാക്കുന്നത്. കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച നേതാവ്. കേരളത്തില്‍ കമ്യൂണസത്തിന് ശവക്കുഴി തോണ്ടിയ ഒരേയൊരു നേതാവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (18 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (26 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (49 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends