Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ഫാരിസ് അബൂബക്കര്‍-സിപിഎം ബന്ധം ദൃഢം;മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍,സിപിഎം നേതാക്കളുടെ ബിസ്‌നസ് പങ്കാളി,ഫാരിസില്‍ പിണറായി സര്‍ക്കാര്‍ തുലാസിലാടുന്നു, മഞ്ഞുമലയുടെ ഒരറ്റം മാത്രമേ പുറത്തായിട്ടുള്ളു,കേന്ദ്രം ഒന്നൂടെ പിടിമുറുക്കി ശ്വാസംമുട്ടി പിണറായി

21 MARCH 2023 07:47 PM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ബിസ്‌നസുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്നതിന്റെ തെളിവ് പുറത്ത്. ഫാരിസില്‍ തുലാസിലാടി സിപിഎമ്മുകാര്‍. പിണറായി സര്‍ക്കാരിനിട്ട് വെടിക്കെട്ട് പൊട്ടി. കണ്ടല്‍ക്കാടും,ചതുപ്പ് നിലങ്ങളും,തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിച്ചും ഫാരിസ് കെട്ടിപ്പൊക്കിയ റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിലാണ് നേതാക്കന്മാര്‍ക്കും പങ്കുള്ളത്. കേരളത്തിന്റെ പലഭാഗങ്ങളിലും തണ്ണീര്‍ത്തട, വനസംരക്ഷണ, തീരദേശ നിയമങ്ങള്‍ ലംഘിക്കാന്‍ ഫാരിസിന് ഭരണകൂടത്തിന്റെ ഒത്താശ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിനെ അടിമുടി വെട്ടിലാക്കുന്ന തെളിവുകലാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. തൊഴിലാളി പാര്‍ട്ടിയുടെ ഉറ്റതോഴനാണ് ഫാരിസ്. പിണറായി വിയര്‍ത്ത് തുടങ്ങി. ഫാരിസ് നടത്തിയ 94 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വിദേശത്തു നിന്നു വന്‍തോതില്‍ കള്ളപ്പണം നിക്ഷേപം നടത്തിയതായുള്ള സൂചനയെത്തുടര്‍ന്ന് കൊച്ചി, കൊയിലാണ്ടി, ചെന്നൈ, ബെംഗളൂരു, മുംബൈ, തൃശൂര്‍ എന്നിവിടങ്ങളിലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഐടി വകുപ്പ് റെയ്ഡ് നടത്തി. ഫാരിസ് ലണ്ടനിലാണെന്നു ജീവനക്കാരും ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആദായനികുതി വകുപ്പിന്റെ ചെന്നൈ ഓഫിസില്‍ നേരിട്ടു ഹാജരാകാനുള്ള നോട്ടിസ് നല്‍കി. ആദായനികുതി വകുപ്പിന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് ഇന്നലെ ഒരേസമയം റെയ്ഡ് നടത്തിയത്. കൊയിലാണ്ടി നന്തിയിലെ മമത എന്ന കുടുംബവീട്ടില്‍ ഫാരിസിന്റെ മാതാവാണു താമസിക്കുന്നത്. ഏതാനും മാസം മുന്‍പു ഫാരിസിന്റെ പിതാവു മരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ എത്തിയിരുന്നു. തൃശൂരിലെ ടൗണ്‍ഷിപ്പിലും ബെംഗളൂരുവിലെ അവരുടെ ഓഫിസിലുമാണ് പരിശോധന നടന്നത്.

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി, ലക്ഷദ്വീപ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദായ നികുതിവകുപ്പു വിവരങ്ങള്‍ ശേഖരിച്ചത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാകും മുന്‍പു മുളവുകാടിനു സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കറിലധികം കണ്ടല്‍ക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് ഈ 15 ഏക്കര്‍ ഭൂമിയുടെ സമീപത്തു കൂടെ കൊണ്ടുപോകാന്‍ റോഡിന്റെ ദിശയില്‍ മാറ്റംവരുത്തി ദേശീയപാത അതോറിറ്റിക്ക് അധികച്ചെലവുണ്ടാക്കിയതായും കണ്ടെത്തി. ഈ ഇടപാടില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.

കേരളത്തിന്റെ പലഭാഗങ്ങളിലും തണ്ണീര്‍ത്തട, വനസംരക്ഷണ, തീരദേശ നിയമങ്ങള്‍ ലംഘിച്ചു 2000 മുതല്‍ ഫാരിസ് അബൂബക്കറിന്റെ കമ്പനികള്‍ സ്വരുക്കൂട്ടിയ വന്‍ ഭൂമി നിക്ഷേപത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 5 വര്‍ഷത്തിനിടയില്‍ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു ഫാരിസ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്കു സമീപകാലത്ത് ഉറവിടം വെളിപ്പെടുത്താതെ എത്തിയ 100 കോടി രൂപയുടെ നിക്ഷേപവുമാണ് അന്വേഷണം വേഗത്തിലാക്കാന്‍ കാരണം. മുളവുകാടിനു പുറമേ ചേരാനല്ലൂര്‍, വളന്തകാട്, എരമല്ലൂര്‍ എന്നിവിടങ്ങളില്‍ ഫാരിസ് സ്വന്തമാക്കിയ ഭൂമികളുടെ ഇപ്പോഴത്തെ ഉടമകളെ കണ്ടെത്തി മൊഴിയെടുക്കാന്‍ കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നീക്കമുണ്ട്. ഇതിനായി അടുത്തദിവസങ്ങളില്‍ നോട്ടിസ് നല്‍കും. ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ തണ്ണീര്‍ത്തടം നികത്തി കരഭൂമിയുടെ നികുതി പഞ്ചായത്തില്‍ അടച്ചത് വിവാദവും വാര്‍ത്തയുമായപ്പോഴാണു ചലച്ചിത്ര പ്രവര്‍ത്തകന്‍ വിവരം അറിഞ്ഞത്. ഇത്തരം വേറെയും സംഭവങ്ങളുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലും അന്വേഷണ നീക്കമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (18 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (26 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (49 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends